New Update
തൊടുപുഴ: മൂന്നാര്‍-ഉദുമല്‍പേട്ട അന്തര്‍സംസ്ഥാന പാതയില്‍ കെ.എസ്.ആര്‍.ടി.സി. ബസ് തടഞ്ഞ് പടയപ്പ. ഇന്നലെ പുലര്‍ച്ചെയായിരുന്നു മൂന്നാറില്‍ നിന്നും പുറപ്പെട്ട ബസിന് മുമ്പില്‍ വഴി വിലങ്ങി പടയപ്പ നിലയുറപ്പിച്ചത്. കന്നിമല എസ്‌റ്റേറ്റിന് സമീപത്തായിരുന്നു സംഭവം.
Advertisment
റോഡിലൂടെ നടന്നെത്തിയ പടയപ്പ ബസിന് മുമ്പില്‍ നിലയുറപ്പിച്ചു. പിന്നീട് പതിയെ പാതയോരത്തേക്ക് പിന്‍വാങ്ങി. യാത്രാ തടസം തീര്‍ത്തെങ്കിലും പടയപ്പ ഇത്തവണ ബസിന് കേടുപാടുകളുണ്ടാക്കിയില്ല.
ഇത് മൂന്നാം തവണയാണ് പടയപ്പ ഈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസിന് മുമ്പില്‍ യാത്രാ തടസം തീര്‍ക്കുന്നത്. കഴിഞ്ഞ തവണ ബസിന് മുന്‍ഭാഗത്തെ ചില്ലിന് കേടുപാടുകളുുണ്ടാക്കിയിരുന്നു.