New Update
കോഴിക്കോട്: കോഴിക്കോട് എക്സൈസിന്‍റെ വ്യാജവാറ്റ് വേട്ടയിൽ വിഷു, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വില്‍ക്കാന്‍ തയാറാക്കിയ വാറ്റ് എക്സൈസ് പിടികൂടി.
Advertisment
/sathyam/media/post_attachments/u26r10AXngrhiiIr1Mp5.webp)
കന്നൂട്ടിപ്പാറ, പൂവന്മല ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിലാണ് 500 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. പിടികൂടിയ വാഷ് നശിപ്പിച്ചു.
സംഭവത്തില്‍ എക്സൈസ് കേസെടുത്തു. ചിങ്ങണാംപൊയിലിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ അകലെ മലയിലായിരുന്നു വാറ്റ കേന്ദ്രം. എക്സൈസ് സംഘം കാൽനടയായി കയറിയാണ് വാറ്റു കേന്ദ്രം കണ്ടെത്തിയത്.
താമരശ്ശേരി എക്സൈസ് ഇൻസ്‌പെക്ടർ എൻ.കെ. ഷാജിയും സംഘവുമാണ് വ്യാജ വാറ്റ് പിടികൂടിയത്. എക്സൈസ് പ്രിവന്റീവ് ഓഫീസർ പ്രവേശ് എം, സിവിൽ എക്സ്സൈസ് ഓഫീസർമാരായ ഷാജു സി.ജി, രബിൻ ആർ.ജി. എന്നിവരടങ്ങിയ സംഘമാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us