ഫ്രാന്‍സ്: ഇ സ്‌കൂട്ടര്‍ അപകടത്തില്‍ വ്യാപകമായി ആളുകള്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ വാടക ഇലക്ട്രിക് സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി പാരീസ്.
ഇലക്ട്രിക് സ്‌കൂട്ടറുകള്‍ നിരോധിക്കാന്‍ നടത്തിയ സര്‍വേയില്‍ പാരീസിലെ ഭൂരിഭാഗം ജനങ്ങളും വോട്ട് ചെയ്തു. 85.77 ശതമാനം മുതല്‍ 91.77 ശതമാനം വരെ വോട്ടുകള്‍ രേഖപ്പെടുത്തി. പാരീസ് വൈദ്യുത വാഹനങ്ങള്‍ ആദ്യമായി സ്വീകരിച്ച നഗരങ്ങളിലൊന്നാണ് പാരീസെങ്കിലും ഇത് ഗുണത്തേക്കാള്‍ ദോഷമാണ് ചെയ്യുന്നതെന്നാണ് വിമര്‍ശനം.
അപകടങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നു. 2022ലെ പാരീസിലെ ഇ സ്‌കൂട്ടര്‍ അപകടങ്ങളില്‍ മൂന്നു പേര്‍ മരിക്കുകയും 459 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ ഫ്രാന്‍സില്‍ സ്‌കൂട്ടര്‍ അപകടങ്ങളില്‍ ഒരാള്‍ ഉള്‍പ്പെടെ 24 പേര്‍ മരിച്ചിരുന്നു. ഇ സ്‌കൂട്ടറിന്റെ അമിത വേഗതയില്‍ കാല്‍നട യാത്രക്കാര്‍ പോലും ഭീതിയിലാണ് സഞ്ചരിക്കുന്നത്.
12 വയസ് പ്രായമുള്ള കുട്ടികള്‍ക്കു പോലും ഇ സ്‌കൂട്ടര്‍ വാടകയ്ക്ക് എടുക്കാനുള്ള അനുമതിയുണ്ട്. ഇതേത്തുടര്‍ന്നാണ് പാരീസ് മേയറായ ആനി ഹിഡാല്‍ഗോ ജനഹിത പരിശോധന നടത്താന്‍ റഫറണ്ടം വിളിച്ചത്.