New Update
കര്‍ണാടക: ശിവമോഗ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിക്ക് സമീപം നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ആശുപത്രിയിലെ പ്രസവ വാര്‍ഡിന് സമീപം നായ്ക്കള്‍ വലിച്ചിഴച്ച നിലയിലാണ് മൃതദേഹം കണ്ടത്.
Advertisment
ശനിയാഴ്ചയാണ് കുട്ടിയെ കടുച്ചെടുത്ത് നായ പ്രസവ വാര്‍ഡിന് സമീപത്തോടെ ഓടുന്നത് സെക്യൂരിറ്റി ഗാര്‍ഡുകളുടെ ശ്രദ്ധയില്‍പ്പെടുന്നത്. നായയില്‍നിന്നും കുഞ്ഞിനെ ഇവര്‍ രക്ഷപ്പെടുത്തിയെങ്കിലും കുട്ടി മരിച്ച നിലയിലായിരുന്നു.
നായയുടെ കടിയേറ്റാണോ, അതോ അതിന് മുമ്പേ കുട്ടിയെ ആരെങ്കിലും കൊലപ്പെടുത്തിയതാണോ എന്ന അന്വേഷണത്തിലാണ് പോലീസ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ യഥാര്‍ത്ഥ മരണ കാരണം വ്യക്തമാകൂ.