പഴയങ്ങാടിയിലും കാസർകോഡുമായി രണ്ടു ഭാര്യമാർ, കൂടുതൽ സ്ത്രീധനം ചോദിച്ച് നിരന്തരം പീഡനമെന്ന്  ഭാര്യയുടെ പരാതി;  വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച  പിടികിട്ടാപ്പുള്ളി  വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ പിടിയിൽ

author-image
neenu thodupuzha
New Update

പഴയങ്ങാടി: പഴയങ്ങാടി മുട്ടത്തുള്ള യുവതിയെ വിവാഹം ചെയ്ത് കൂടുതൽ സ്ത്രീധനത്തിനായി നിരന്തരം പീഡനത്തിനിരയാക്കിയ  പയ്യന്നൂർ രാമന്തളി സ്വദേശി എം.പി. ഫാറൂഖി(33)നെ പോലിസ് വിമാനത്താവളത്തിൽ നിന്നും പിടികൂടി.

Advertisment

publive-image

പഴയങ്ങാടിയിലെ യുവതിയുമായുളള ദാമ്പത്യം നിലനിൽക്കവെ കാസർകോട്ടുനിന്നും ഇയാൾ മറ്റൊരു വിവാഹവും കൂടി കഴിച്ചിരുന്നു. 2007 ലാണ് കൂടുതൽ സ്ത്രീധനത്തിനായി ഫാറൂഖ് തന്നെ പീഡിപ്പിക്കുന്നതായി യുവതി പഴയങ്ങാടി പോലീസിൽ പരാതി നൽകിയത്.

തുടർന്ന് ഇയാൾക്കെതിരെ കേസെടുത്ത്  അന്വേഷണം നടത്തുന്നതിനിടെ പ്രതി മുങ്ങുകയായിരുന്നു. 2010ൽ പയ്യന്നൂർ ജെഎഫ്സിഎം കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ച പ്രതിക്കെതിരെ പഴയങ്ങാടി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.

പഴയങ്ങാടി പോലീസ് ഇൻസ്‌പെക്ടർ ടി.എൻ. സന്തോഷ് കുമാറിന്റെ അപേക്ഷ പ്രകാരമുള്ള ലുക്ക് ഔട്ട് നോട്ടീസ് മംഗളൂരു വിമാനത്താവളത്തിൽ പതിച്ചതാണ് പ്രതിക്ക് വിനയായത്.

ഇതോടെ കഴിഞ്ഞ ദിവസം ദുബൈയിലേക്ക് കടക്കാൻ ശ്രമിച്ച ഇയാളെ എയർപോർട്ട് പോലീസ് തിരിച്ചറിയുകയും വിമാനത്താവളത്തിൽ തടഞ്ഞുവച്ച് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. എമിഗ്രേഷനിൽ തടഞ്ഞു വച്ച് പഴയങ്ങാടി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.

എസ്ഐ രൂപമധുസൂദനൻ, എഎസ്.ഐ ബാലകൃഷ്ണൻ, പിടികിട്ടാപുള്ളി സ്‌ക്വാഡിലെ എഎസ്‌ഐ പ്രസന്നൻ, എസ്സിപിഒ ഷിജോ അഗസ്റ്റിൻ, സിപിഒ ശരത്ത് എന്നിവരടങ്ങിയ പോലീസ് സംഘം പ്രതിയെ ഞായറാഴ്ച്ച രാത്രിയിൽ കസ്റ്റഡിയിൽ എടുത്ത്‌ സ്റ്റേഷനിൽ എത്തിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കുമെന്ന് പഴയങ്ങാടി പോലീസ് അറിയിച്ചു.

.

Advertisment