ചെന്നൈ: തൂത്തുകുടിയില്‍ ഓണ്‍ലൈന്‍ റമ്മിയില്‍ പണം നഷ്ടപ്പെടുത്തിയ യുവാവിനെ ജേഷ്ഠന്‍ ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി. ലോറി ഡ്രൈവറായ തൂത്തുകുടി ചില്ലനാട് നല്ലതമ്പിയാണ് കൊല്ലപ്പെട്ടത്.
ഏപ്രില്‍ 1ന് രാത്രിയാണ് സംഭവം. നല്ലതമ്പിയെ ബൈക്കില്‍ ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയി ഇരുമ്പുകമ്പി കൊണ്ട് തലയ്ക്കടിച്ചു കൊല്ലുകയായിരുന്നു. കൊലപാതക ശേഷം പ്രതി മുത്തുരാജ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.
പണമെല്ലാം ഓണ്‍ലൈന്‍ റമ്മിയില്‍ നഷ്ടപ്പെടുത്തിയ നല്ലതമ്പി മുത്തുരാജില്‍ നിന്നും മൂന്ന് ലക്ഷം രൂപ വായ്പ വാങ്ങിയിരുന്നു. ഇതും റമ്മി കളിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു. കടമായി നല്‍കിയ തുക മുത്തുരാജ് ആവശ്യപ്പെട്ടെങ്കിലും നല്ലതമ്പി തിരികെ കൊടുത്തില്ല.
പരമ്പരാഗതമായി ഇരുവര്‍ക്കും അവകാശപ്പെട്ട വീട് വീറ്റ് വീതം നല്‍കാന്‍ ഇയാൾ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.