റോഡരികിൽ മറിഞ്ഞ നിലയിൽ ബൈക്ക്; പരിശോധനയിൽ കണ്ടത് രണ്ട് പേര്‍ പരിക്കേറ്റ് താഴ്ച്ചയില്‍; താമരശേരി  ചുരത്തില്‍ ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേർക്ക് ഗുരുതര പരിക്ക്

author-image
neenu thodupuzha
New Update

കല്‍പ്പറ്റ: താമരശേരി ചുരത്തില്‍ തകരപ്പാടിക്കടുത്ത് ടിപ്പര്‍ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികർക്ക് ഗുരുതര പരിക്ക്.

Advertisment

ഇവർ താഴ്ചയിൽ വീണ നിലയിലായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വയനാട് ചുള്ളിയോട് സ്വദേശികളാണ്  അപകടത്തില്‍പ്പെട്ടത്.

publive-image

റോഡരികില്‍ വീണു കിടക്കുന്ന ബൈക്ക് ഇതുവഴി പോയ മറ്റു വാഹനയാത്രികർ കാണുകയായിരുന്നു. തുടര്‍ന്ന് ചുരം സംരക്ഷണ സമിതി പ്രവര്‍ത്തകരെ വിവരമറിയിക്കുകയും ഇവര്‍ സംഭവസ്ഥലത്ത് എത്തി നടത്തിയ  പരിശോധനയിൽ രണ്ട് പേര്‍ പരിക്കേറ്റ് താഴ്ച്ചയില്‍ വീണുകിടക്കുന്നത് കാണുകയുമായിരുന്നു.

തുടർന്ന്  ആംബുലന്‍സ് എത്തി സ്‌ട്രെക്ച്ചര്‍ താഴേക്ക് ഇറക്കി പരിക്കേറ്റവരെ ഇതില്‍ ബന്ധിച്ച് മുകളിലെത്തിക്കുയായിരുന്നു.  കല്‍പ്പറ്റയില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘവും അടിവാരം പോലീസും സ്ഥലത്തെത്തിയിരുന്നു.

ചുരം എന്‍.ആര്‍.ഡി.എഫ് വളന്‍റിയര്‍ ടീം അംഗങ്ങളായ മജീദ് കണലാട്, ഷമീര്‍ എം.പി, റഫീക്ക് എന്നിവരാണ് പരിക്കേറ്റവരെ ശ്രമകരമായി  മുകളിലെത്തിച്ചത്.

Advertisment