New Update
തൊടുപുഴ: കാഞ്ഞാര്‍ കുടയത്തൂര്‍ മങ്കൊമ്പ് കാവ് ദേവീക്ഷേത്രത്തില്‍ ഉത്സവാഘോഷത്തിനിടെ തെങ്ങ് വീണ് മൂന്നു പേര്‍ക്ക് പരിക്കേറ്റു.
Advertisment
ഗാനമേള നടന്നുകൊണ്ടിരിക്കെ തിങ്കളാഴ്ച രാത്രി പത്തിനാണ് അപകടം. ക്ഷേത്ര മൈതാനിക്ക് സമീപം നിന്ന തെങ്ങാണ് വീണത്.
അടുത്തു നിന്ന തേക്കുമരത്തിലൂടെ ഉരഞ്ഞു നിലത്തേയ്ക്ക് വീണതിനാല്‍ വലിയ അപകടം ഒഴിവായി. പരിക്കേറ്റവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.