മസ്റ്ററിങ് ചെയ്തില്ലെങ്കില്‍ പെന്‍ഷന്‍ മുടങ്ങും; ജൂണ്‍ 30 വരെ അവസരം

author-image
neenu thodupuzha
New Update

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ, ക്ഷേമ നിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ അക്ഷയ കേന്ദ്രം വഴി ജൂണ്‍ മുപ്പതിനുള്ളില്‍ ബയോമെട്രിക് മസ്റ്ററിങ് നടത്തണം. 30 രൂപയാണ് ഫീസ്, പെന്‍ഷന്‍ തട്ടിപ്പ തടയാനാണ് നടപടി.

Advertisment

മുമ്പ് വീട്ടില്‍ പോയുള്ള മസ്റ്ററിങ് 130 രൂപ ഫീസ് നിശ്ചയിച്ചിരുന്നു. ഇതു 50 രൂപയായി കുറച്ചു. 2016-2017 കാലഘട്ടത്തില്‍ മസ്റ്ററിങ് ഏര്‍പ്പെടുത്തിയിരുന്നു.

publive-image

മരണപ്പെട്ടവരും സംസ്ഥാനത്തില്ലാത്തവരും രണ്ടിലധികം പെന്‍ഷന്‍ കൈപ്പറ്റുന്നവരുമൊക്കെ ഗുണഭോക്തൃ പട്ടികയില്‍ ഇടം പിടിച്ചതായി അന്നു കണ്ടെത്തിയിരുന്നു.

ഇതോടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്കൊപ്പം വിവിധ ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍കാരെയും സേവന പെന്‍ഷന്‍ പോര്‍ട്ടലില്‍ സംയോജിപ്പിച്ചു.

മസ്റ്ററിങ്ങിനായി സോഫ്റ്റ്‌വെയര്‍ രൂപകല്‍പ്പന ചെയ്തു. അനര്‍ഹരായി പെന്‍ഷന്‍ വാങ്ങിയിരുന്നവരെ ഒഴിവാക്കി. കുറേ പണം തിരിച്ചു പിടിച്ചു.

എന്നാല്‍, കോവിഡ് സാഹചര്യത്തില്‍ മസ്‌ററ്റിങ് താല്‍ക്കാലികമായി നിര്‍ത്തി. അതാണ് ഇപ്പോള്‍ പുനരാരംഭിച്ചത്. അടുത്ത വര്‍ഷം മുതല്‍ ജനുവരി, ഫെബ്രുവരി മാസത്തില്‍ മസ്റ്ററിങ്  നടത്തണം.

ശാരീരിക മാനസീക വെല്ലുവിളി നേരിടുന്നവര്‍, കിടപ്പു രോഗികള്‍, വയോജനങ്ങള്‍ എന്നിങ്ങനെ അക്ഷയ കേന്ദ്രത്തില്‍ എത്താന്‍ കഴിയാത്തവര്‍ക്കും വീട്ടിലെത്തി മസ്റ്ററിങ് നടത്തും. പെന്‍ഷന്‍ വീട്ടില്‍ എത്തിക്കുന്നവര്‍ക്ക് ആളൊന്നിന് 30 രൂപ വീതം സര്‍ക്കാര്‍ നല്‍കും.

Advertisment