New Update
ടോക്കിയോ: സമുദ്രത്തിലെ അസാധാരണമായ ആഴത്തില്‍ നീന്തുന്ന മത്സ്യത്തെ ചിത്രീകരിച്ച് ജാപ്പനീസ് ശാസ്ത്രജ്ഞര്‍. പ്രകൃതിയുടെ ഇതുവരെയുള്ള ഏറ്റവും ആഴത്തിലുള്ള മത്സ്യ നിരീക്ഷണമായി ഇതു മാറി.
Advertisment
സ്യൂഡോലിപാരിസ് ജനുസിലെ ഒരു തരം മത്സ്യത്തെയാണ് 8,336 മീറ്റര്‍ (27,349 അടി) നീന്തുന്നതിനിടെ ചിത്രീകരിച്ചത്. ജപ്പാന്റെ തെക്ക് ഇസുഒഗസവാര ട്രെഞ്ചില്‍ പ്രത്യേക ലാന്‍ഡര്‍ ഉപയോഗിച്ചാണ് മത്സ്യത്തെ ചിത്രീകരിച്ചത്.
പസഫിക്ക് സമുദ്രത്തിനു തെക്ക് മരിയാന ട്രെഞ്ചില്‍ 8,178 മീറ്ററില്‍ കണ്ടെത്തിയതായിരുന്നു ഇതിനു മുമ്പത്തെ ആഴത്തിലുള്ള മത്സ്യ നിരീക്ഷണം.
8,200 മീറ്റര്‍ മുതല്‍ 8,400 മീറ്റര്‍ വരെ ആഴത്തില്‍ മത്സ്യങ്ങള്‍ കാണപ്പെടുമെന്ന് 10 വര്‍ഷം മുമ്പ് യൂണിവേഴ്‌സിറ്റി ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേലിയയിലെ ആഴക്കടല്‍ ശാസ്ത്രജ്ഞന്‍ നിരീക്ഷിച്ചിരുന്നു.