വണ്ടിപ്പെരിയാര്‍: സ്വകാര്യ എസ്‌റ്റേറ്റില്‍ കടന്നല്‍ ആക്രമണത്തില്‍ 17 പേര്‍ക്ക് പരുക്കേറ്റു. ആറുപേര്‍ക്ക് ഗുരുതര പരുക്ക്.
പരുക്കേറ്റ 12 പേരെ വണ്ടിപ്പെരിയാര്‍ സി.എച്ച്.സിയിലും ഗുരുതരാവസ്ഥയിലുള്ള മൂന്നുപേരെ പീരുമേട് താലൂക്ക് ആശുപത്രിയിലും രണ്ടുപേരെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.
എസ്‌റ്റേറ്റിലുണ്ടായിരുന്ന ലോഡിങ് തൊഴിലാളികളാണ് കുത്തേറ്റ തൊഴിലാളികളെ സമയത്ത് ആശുപത്രിയിലെത്തിച്ചത്.വ ണ്ടിപ്പെരിയാര്‍ 62-ാം മൈലിന് സമീപം ജനത എസ്‌റ്റേറ്റില്‍ ഇന്നലെയായിരുന്നു സംഭവം.
വണ്ടിപ്പെരിയാര്‍ മഞ്ചുമല സ്വദേശിനി മേരി, കൗണ്ടന്‍കാട് സ്വദേശിനി സുഗത, ജനത എസ്‌റ്റേറ്റിലുള്ള ബാല, സീത, മാരിയമ്മ, രാസമ്മ, ചിന്നക്കറുപ്പ്, വിജയ, കുളന്തിയമ്മ, ഉടയാര്‍, ബാലു, റോസമ്മ എന്നിവരെ വണ്ടിപ്പെരിയാര്‍ സി.എച്ച്.സി.യിലും കരുണാകരന്‍, പാല്‍ രാജ്, രാജമ്മ, എന്നിവരെ പീരുമേട് താലൂക്ക് ആശുപത്രിയിലും വിജയ, മാരിയമ്മ എന്നിവരെ കോട്ടയം മെഡിക്കല്‍ കോളജിലും പ്രവേശിപ്പിച്ചു.