മോസ്‌കോ: പ്രണയ ബന്ധത്തെ എതിര്‍ത്ത അമ്മയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് പ്രായപൂര്‍ത്തിയാകാത്ത മകള്‍.
കാമുകനുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പെണ്‍കുട്ടിക്ക് അമ്മയോട് പക തോന്നുകയായിരുന്നു. അമ്മയുടെ സാമ്പാദ്യമായ 30,000 യൂറോ കൊണ്ട് ജീവിക്കാനായിരുന്നു പ്രണയിതാക്കളുടെ പദ്ധതി.
തുടര്‍ന്ന് പെണ്‍കുട്ടി അമ്മയ്‌ക്കെതിരെ കൊട്ടേഷന്‍ നല്‍കുകയായിരുന്നു. പിന്നീട്, 38കാരിയായ അനസ്താസിയ മിലോസ്‌കയയെ മര്‍ദിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റികില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. റഷ്യയിലാണ് സംഭവം.
പോലീസ് നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടിയും 15 വയസുകാരനായ കാമുകനും ചേര്‍ന്ന് അനസ്താസിയയെ കൊലപ്പെടുത്താന്‍ 3650 യൂറോ ക്വട്ടേഷന്‍ നല്‍കിയെന്ന് കണ്ടെത്തി.
പെണ്‍കുട്ടിയും കുടുംബവും താമസിക്കുന്ന കെട്ടിടത്തില്‍ തന്നെയാണ് കാമുകനും താമസിച്ചിരുന്നത്. ഇവിടെ നിന്ന് താമസം മാറണമെന്ന് അനസ്താസിയ ആണ്‍കുട്ടിയോട് ആവശ്യപ്പെട്ടു.
ഇതോടെ മകള്‍ കാമുകന്റെ സഹായത്തോടെ അമ്മയെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെയെത്തിയ അനസ്താസിയയെ ക്വട്ടേഷന്‍ സംഘം കൊലപ്പെടുത്തി മൃതദേഹം ഫ്‌ളാറ്റില്‍ ഉപേക്ഷിച്ചു. ഇവിടെത്തന്നെ കാമുകനും കാമുകിയും താമസിക്കുകയും ചെയ്തു.