വേര്‍പിരിയലുകളില്‍ മാനസീകമായി തകരുന്നതെങ്ങനെ? ശാസ്ത്രം പറയുന്നത്...

author-image
neenu thodupuzha
New Update

ഒരാള്‍ നമ്മളെ വിട്ടുപോകുമ്പോള്‍ നമുക്കുണ്ടാകുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ വെറും തോന്നലല്ല എന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Advertisment

publive-image

വേര്‍പിരിയലുകള്‍ പല ആളുകളിലും വ്യത്യസ്ഥ അനുഭവങ്ങളാണുണ്ടാക്കുക. ചില ആളുകള്‍ അത് സന്തോഷവും അമാധാനപരമായും നേരിടുകയും ചിലര്‍ കുറേ കഴിഞ്ഞോ, എളുപ്പത്തിലോ അതില്‍നിന്നും മുക്തരാകും.

എന്നാല്‍, ചില ആളുകളില്‍ അത് കടുത്ത മാനസീവ വ്യഥയുണ്ടാക്കുകയും അതില്‍നിന്നും കര കയറാനാകാതെ ഉയര്‍ന്ന ഡിപ്രഷനിലോ, മാനസീക നില തകര്‍ന്ന അവസ്ഥകളിലോ, ആത്മഹത്യയിലോ ചെന്നെത്താറുണ്ട്.

publive-image

ഇതൊക്കെ നമ്മുടെ തോന്നലാണെന്ന് വിശ്വസിക്കാന്‍ ശ്രമിച്ചാലും, മറ്റുള്ളവര്‍ എത്ര ആശ്വാസ വാക്കുകള്‍ പറഞ്ഞാലും ആ വേദന കൂടുന്നതല്ലാതെ കുറയില്ല. വേര്‍പിരിയലുകള്‍ ഇത്തരത്തില്‍ മാനസികവും ശാരീരികവുമായ വേദനയുണ്ടാക്കുന്നതിന് ശാസ്ത്രീയമായ കാരണമുണ്ട്.

ഇംഗ്ലണ്ടിലെ ഡോ. ഫോക്സ് ഓണ്‍ലൈന്‍ ഫാര്‍മസിയിലെ മെഡിക്കല്‍ റൈറ്ററായ ഡോ. ഡെബോറാ ലീ ഇത്തരം അവസ്ഥകളെക്കുറിച്ച് വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

ബ്രേക്ക്അപ്പ് ഉണ്ടാകുമ്പോള്‍ തോന്നുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകള്‍ വെറും തോന്നലല്ല എന്നാണ് അദ്ദേഹം പറയുന്നത്.

publive-image

രണ്ടുപേര്‍ പ്രണയത്തിലാകുമ്പോള്‍ ശരീരത്തില്‍ കഡില്‍ ഹോര്‍മോണ്‍ എന്നറിയപ്പെടുന്ന ഓക്സിറ്റോസിന്‍, ഫീല്‍ ഗുഡ് ഹോര്‍മോണായ ഡോപമിന്‍ എന്നിവ ഉത്പാദിപ്പിക്കപ്പെടും.

എന്നാല്‍, പ്രണയം നഷ്ടപ്പെടുമ്പോള്‍ ഇവയുടെ അളവ് കുറയുകയും പകരം സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ അളവ് കൂടുകയും ചെയ്യും. ഇത് രക്തസമ്മര്‍ദം കൂടാനും ഉത്കണ്ഠയ്ക്കുമൊക്കെ കാരണമാകും.

publive-image

പ്രണയം തകരുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകള്‍ നാഡീവ്യൂഹത്തിന്റെ സിംപതറ്റിക്കും പാരാസിംപതറ്റിക്കുമായ ഭാഗങ്ങളെ ഉത്തേജിപ്പിക്കും. ഒന്ന് മറ്റൊന്നിനെ ബാലന്‍സ് ചെയ്താണ് ഇവ പ്രവര്‍ത്തിക്കുക.

സിംപതറ്റിക് ഭാഗം ഹൃദയമിടിപ്പ് കൂട്ടാനും ശ്വസനത്തിനുമൊക്കെ സഹായിക്കുമ്പോള്‍ പാരാസിംപതറ്റിക് നെര്‍വസ് സ്റ്റിസം ശരീരത്തിനാവശ്യമായ വിശ്രമം പ്രദാനം ചെയ്യുന്നു. രണ്ടും ഒരേ സമയം ഉത്തേജിപ്പിക്കപ്പെടുന്നത് തലച്ചോറിലേക്കും ഹൃദയത്തിലേക്കുമുള്ള സന്ദേശങ്ങള്‍ വ്യക്തമാകാതെ പോകാന്‍ കാരണമാകും.

ഇത് ഹൃദയത്തിന്റെ മുഴുവനായുള്ള ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. പങ്കാളികള്‍ മരിച്ചവരില്‍ 41 ശതമാനവും ആറ് മാസത്തിനുള്ളില്‍ തന്നെ മരണപ്പെടുന്നതിന് ഒരു കാരണമിതാണെന്ന് അദ്ദേഹം പറയുന്നു.

publive-image

ബന്ധം തകരുമ്പോഴുണ്ടാകുന്ന ന്യൂറോ ബയോളജിക്കലായുള്ള പ്രത്യാഖ്യാതങ്ങള്‍ നെഞ്ചുവേദന, അമിത ഭയം തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് ഇംഗ്ലണ്ടിലെ കപ്പിള്‍സ് തെറാപ്പി ക്ലിനിക്കിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റും തെറപ്പിസ്റ്റുമായ എറിക് റൈഡന്‍ പറയുന്നത്.

publive-image

ബ്രേക്ക് അപ്പുകളും സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടലുമെല്ലാം ശാരീരികമായ ബുദ്ധിമുട്ടുകളിലേക്ക് നയിച്ചേക്കാമെന്ന് 2011ല്‍ ബയോളജിക്കല്‍ സയന്‍സസ് പ്രസിദ്ധീകരിച്ച ഒരു പഠനവും സൂചിപ്പിച്ചിരുന്നു.

ചില ആളുകളില്‍ ബ്രേക്ക്അപ്പുകള്‍ ടാക്കോസുബോ കാര്‍ഡിയോമയോപ്പതി എന്ന രോഗാവസ്ഥയ്ക്ക് കാരണമാവാറുണ്ട്. ബ്രോക്കണ്‍ ഹാര്‍ട്ട് സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത് തന്നെ. കഠിനമായ ശാരീരിക-വൈകാരിക സമ്മര്‍ദം മൂലം സംഭവിക്കുന്നതാണിത്.

publive-image

രക്തം പമ്പു ചെയ്യുന്ന സ്വാഭാവിക രീതിക്ക് മാറ്റം വരുത്തുന്ന ഈ രോഗാവസ്ഥ രക്തം പമ്പ് ചെയ്യാനായി ഹൃദയത്തില്‍ കൂടുതല്‍ സമ്മര്‍ദം ചെലുത്തുകയും ഇതിന്റെ ഫലമായി നെഞ്ചു വേദനയുണ്ടാകുകയും ചെയ്യും.

Advertisment