ജീന്‍സ് കഴുകേണ്ടത് ഇങ്ങനെയാണ്? ആരൊക്കെ ശ്രദ്ധിക്കാറുണ്ട്...

author-image
neenu thodupuzha
New Update

അലക്കാനും ഉണങ്ങാനുമുള്ള ബുദ്ധിമുട്ടുകൊണ്ട് പലരും ഒരു ജീന്‍സ് രണ്ടു മൂന്ന് തവണ ഇട്ടതിന് ശേഷം മാത്രമാണ് അലക്കുക.

Advertisment

എന്നാല്‍, ദിവസേന കഴുകി ഉപയോഗിക്കുന്നവരുമുണ്ട്. ചിലര്‍ വാഷിങ് മെഷീനില്‍ ഇടും, അല്ലെങ്കില്‍ അലക്കുകല്ലില്‍ കൊണ്ടുപോയി കൊട്ടി അലക്കിയെടുക്കും.

publive-image

എന്നാല്‍, സ്ഥിരമായി സോപ്പുവെള്ളത്തില്‍ വീഴുന്ന ജീന്‍സിന്റെ നിറം പതിയെ മങ്ങുകയും തുണിക്ക് പുതുമ നഷ്ടപ്പെടുന്നതും കാണാം. ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കി ജീന്‍സ് നല്ലരീതിയില്‍ വൃത്തിയാക്കി കഴുകിയെടുക്കാന്‍ ചില വഴികളുണ്ട്.

ചില ജീന്‍സില്‍, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ ജീന്‍സില്‍ ചിലപ്പോള്‍ എംബ്രോയ്ഡറി വര്‍ക്ക്സ് കാണാന്‍ സാധിക്കും. ഇത്തരം ജീന്‍സ് കൈകൊണ്ട് മാത്രം സോപ്പ് കൂട്ടി കഴുകുന്നതാണ് നല്ലത്. കല്ലില്‍ ഉരച്ച് കഴുകുന്നതും വാഷിംഗ് മെഷീനില്‍ ഇടുന്നതും നല്ലതല്ല.

പുതിയതായി വാങ്ങിയ ജീന്‍സ് ആദ്യമായി കഴുകുമ്പോള്‍ നിറം പോകാതിരിക്കാന്‍ തണുത്ത വെള്ളത്തില്‍ കുറച്ച് ഉപ്പു ചേര്‍ത്ത് അതില്‍ മുക്കി വയ്ക്കണം. കൂടുതല്‍ സമയം വെയിലത്ത് ഇടുകയും ചെയ്യരുത്. ജീന്‍സ് വേഗത്തില്‍ നരയ്ക്കാനിത് കാരണമാകും. ഉണങ്ങി കഴിഞ്ഞാല്‍ ഉടന്‍ തന്നെ എടുത്തു മാറ്റണം.

publive-image

നല്ലപോലെ ചെളിയാകുമ്പോള്‍, അല്ലെങ്കില്‍ മണമെടുത്ത് തുടങ്ങുമ്പോള്‍ മാത്രം ജീന്‍സ് അലക്കുക. അല്ലെങ്കില്‍ വിയര്‍പ്പ് കളഞ്ഞ് മടക്കി എടുത്ത് വയ്ക്കാം. ഇത് ജീന്‍സ് പുത്തന്‍പോലെ സൂക്ഷിക്കാന്‍ സഹായിക്കും.

ജീന്‍സ് എപ്പോഴും കഴുകുമ്പോള്‍ അകംപുറം മറച്ചിട്ട് വേണം കഴുകാന്‍. ആദ്യം സിബ്ബ്, അതുപോലെ, ബട്ടന്‍ എന്നിവ അഴിച്ച് അകം പുറം മറച്ചിട്ട് ബക്കറ്റില്‍ കുറച്ച് ഡിറ്റര്‍ജന്റും ചേര്‍ത്ത് ജീന്‍സ് മുക്കി വയ്ക്കണം. അതിനുശേഷം കൈകൊണ്ട് ഉരച്ച് കഴുകുക. അധികസമയം ഉരയ്ക്കരുത്.

publive-image

ഒരു 60 മിനിറ്റ് വീണ്ടും മുക്കി വയ്ക്കണം. അതിനുശേഷം വെള്ളത്തില്‍ നന്നായി മുക്കിയെടുത്ത് നന്നായി പിഴിഞ്ഞ് വെള്ളം കളഞ്ഞ് എടുക്കാം. കൈകൊണ്ട് പിഴിയാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വാഷിങ് മെഷീനിന്റെ സ്പിന്നറില്‍ ഇട്ട് ഡ്രൈ ആക്കി എടുക്കാം.

നിങ്ങള്‍ക്ക് വില കൂടിയ ജീന്‍സാണെങ്കില്‍ ഡ്രൈ ക്ലീനിങ് ചെയ്യാം. അതുപോലെ, വാഷിങ് മെഷീനില്‍ ഇട്ടാണ് കഴുകുന്നതെങ്കില്‍ ഡാര്‍ക്ക് നിറത്തിലുള്ള വസ്ത്രങ്ങള്‍ക്ക് വേണ്ടി പ്രത്യേകം ഡിറ്റര്‍ജന്റുണ്ട്. ഇതാണ് ഉപയോഗിക്കേണ്ടത്. ഡിന്റര്‍ജന്റിന്റെ കൂടെ വിനാഗിരിയും കുറച്ച് ചേര്‍ക്കാം.

publive-image

ജീന്‍സ് കഴുകാന്‍ ഇടുമ്പോള്‍ കുറേ ഇടാന്‍ പാടില്ല. രണ്ടോ മൂന്നോ ജീന്‍സ് മാത്രമേ ഇടാവൂ. അതേപോലെ ഒരേ നിറത്തിലുള്ള ജീന്‍സ് ഒരുമിച്ച് ഇടാനും ശ്രദ്ധിക്കുക. അതുപോലെ, വാഷിങ് മെഷീനില്‍ തന്നെ ഉണക്കി എടുക്കാതെ പുറത്തേക്ക് എടുത്ത് അഴയില്‍ ഇടുന്നതാണ് കൂടുതല്‍ നല്ലത്.

അടുപ്പിച്ച് ദിവസേന ജീന്‍സ് കഴുകുന്നത് വേഗത്തില്‍ ജീന്‍സ് നശിച്ച് പോകുന്നതിന് കാരണമാണ്. രണ്ടു മൂന്നു പ്രാവശ്യമെങ്കിലും ഇട്ടതിന് ശേഷം മാത്രം ജീന്‍സ് കഴുകുന്നതാണ് നല്ലത്. പ്രത്യേകിച്ച് മാസത്തില്‍ ഒരിക്കല്‍ മാത്രം കഴുകാന്‍ ശ്രദ്ധിക്കുക. ജീന്‍സില്‍ എന്തെങ്കിലും കറയോ, ചെളിയോ ആയാല്‍ മാത്രം കഴുകുക.

Advertisment