New Update
കൊച്ചി: എറണാകുളം പനങ്ങാട് ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഗ്യഹനാഥനായ മണിയൻ ഭാര്യ സരോജനി, മകൻ മനോജ് എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
Advertisment
മണിയന്‍റെ മൃതദേഹം തൂങ്ങി നില്‍ക്കുന്ന നിലയിലും സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ മണിയന്‍ ആത്മഹത്യ ചെയ്തതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.