കട്ടപ്പന: വില്‍പ്പനയ്ക്കായി എത്തിച്ച ഒരു കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. വണ്ടന്‍മേട് പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും നടത്തിയ സംയുക്ത പരിശോധനയിലാണ് മണിയംപെട്ടി വെട്ടിമട കുമരേശന്‍ (23) അറസ്റ്റിലായത്.
ഇയാളില്‍നിന്നും 1.150 കിലോ കഞ്ചാവ് കണ്ടെത്തി. തമിഴ്‌നാട്ടിലെ ഗൂഡല്ലൂരില്‍നിന്നാണ് ഇയാള്‍ കഞ്ചാവ് വാങ്ങിയിരുന്നത്. കാല്‍നടയായി ഗൂഡല്ലൂരിലെത്തി കഞ്ചാവുമായി കേരളത്തിലെത്തുന്നതായിരുന്നു രീതി.
ഇയാളുടെ പിതാവും സഹോദരനും സമാന കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. വണ്ടന്‍മേട് എസ്.എച്ച്.ഒ വി.എസ്. നവാസ്, എസ്.ഐമാരായ എബി ജോര്‍ജ്, റെജിമോന്‍ കുര്യന്‍, എ.എസ്.ഐമാരായ വിനോദ്കുമാര്‍, ജി. പ്രകാശ്, സി.പി.ഒ ടി.ജി. തോമസ്, സജോ കുര്യന്‍, ലഹരി വിരുദ്ധ സ്‌ക്വാഡിലെ കെ.പി. ബിനീഷ്, കെ. മഹേഷ് ഈഡന്‍, എം.പി. അനൂപ്, ടോം സ്‌കറിയ, നദീര്‍ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.