തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി. ഡിപ്പോകളില്‍ ടോയിലറ്റുകള്‍ ഉപയോഗയോഗ്യമല്ലെന്ന പരാതി ഇനി വേണ്ട. ഒരു ഡിപ്പോയിലെ ടോയിലറ്റിന് അഞ്ചു ലക്ഷം രൂപവരെ ഉപയോഗിച്ച് പുനര്‍നിര്‍മിച്ച 72 ഡിപ്പോകളിലെ ടോയിലറ്റുകളുടെ ഉദ്ഘാടനമാണ് കഴിഞ്ഞ ദിവസം നടന്നത്.
16 ഡിപ്പോകളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായി ചേര്‍ന്ന് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയിലറ്റുകള്‍ നിര്‍മിക്കും. എറണാകുളം പോലെയുള്ള സ്ഥലങ്ങളില്‍ ലയണ്‍സ് ക്ലബ്ബുമായി ചേര്‍ന്നാണ് നിര്‍മാണം. മൂന്നരകോടി രൂപയാണ് ടോയിലറ്റ് നവീകരണത്തിനായി ചെലവായത്.
എല്ലാ ഡിപ്പോകളിലേയും ബന്ധപ്പെട്ട യൂണിറ്റ് ഓഫീസര്‍മാര്‍ ചെയര്‍മാനായും, മറ്റ് ഉദ്യോഗസ്ഥര്‍, അംഗീകൃത ട്രേഡ് യൂണിയന്റെ ഓരോ പ്രതിനിധി എന്നിവരടങ്ങുന്ന ഒരു സിവില്‍ മെയിന്റിനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ഇതിന്റെ നടത്തിപ്പിനായി രൂപീകരിച്ചിരുന്നു.
എട്ട് ഡിപ്പോകളില്‍ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ടോയിലെറ്റുകള്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍മിച്ചു.
ബാക്കിയുള്ള ഡിപ്പോകളില്‍ ബസ് സ്‌റ്റേഷനുകളിലെ യൂണിറ്റ് ഓഫീസറുടെ നേതൃത്വത്തില്‍ സിവില്‍ മെയിന്റിനന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രൂപീകരിച്ച് ജീവനക്കാരുടെ പങ്കാളിത്തത്തോടെ 74 ടോയിലറ്റുകളുടെ നവീകരണം ആരംഭിച്ചു.
72 ഇടങ്ങളില്‍ പണി പൂര്‍ത്തിയായി.
കെ.എസ്.ആര്‍.ടി.സിയുടെ എല്ലാ ഡിപ്പോയിലും ടോയിലറ്റിന്റെ പുനര്‍നിര്‍മാണം പൂര്‍ത്തിയായിവരുന്നു.