തോപ്പുംപടി ഹാര്‍ബറിലേക്ക് പോയ മത്സ്യത്തൊഴിലാളികള്‍ സഞ്ചരിച്ച ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് 15 പേര്‍ക്ക് പരുക്ക്

author-image
neenu thodupuzha
New Update

തുറവൂര്‍: മത്സ്യ ബന്ധനത്തിനായി തൊഴിലാളികള്‍ തോപ്പുംപടി ഹാര്‍ബറിലേക്ക് പോയ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 15  പേര്‍ക്ക് പരുക്ക്. അമ്പലപ്പുഴയില്‍ നിന്ന് പോയ തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.

Advertisment

പുന്നപ്ര കറുകപ്പറമ്പില്‍ സെബാസ്റ്റ്യൻ (49), പുന്നപ്ര പുതുവല്‍ നികര്‍ത്ത് കോശി (41), കറുകപ്പറമ്പ് സെബാസ്റ്റ്യൻ (62), തുറവൂര്‍ പാക്കാനമുറി ഗിരീഷ് (46), പുന്നപ്ര മത്തപ്പറമ്പില്‍ എഡിസണ്‍ (49) എന്നിവര്‍ക്കടക്കമാണ് പരുക്കേറ്റത്.

publive-image

45 പേരുമായി പുന്നപ്രയില്‍ നിന്ന് തോപ്പുംപടി ഹാര്‍ബറില്‍ മത്സ്യ ബന്ധനത്തിന് പോകുമ്പോള്‍ ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്‌സി സ്‌കൂളിന് സമീപത്തായിരുന്നു അപകടം.

പരുക്കേറ്റവരെ സമീപ ആശുപത്രികളില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ബസ് നിയന്ത്രണം വിട്ട് എതിര്‍ദിശയിലേക്ക് മറിയുകയായിരുന്നു. അപകടത്തെത്തുടര്‍ന്ന് ദേശീയപതായില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Advertisment