New Update
കൊച്ചി: രോഗിയുമായി പോയ ആംബുലൻസ് ബൈക്കുമായി കൂട്ടിയിടിച്ച നാല് പേർക്ക് പരിക്കേറ്റു.
Advertisment
ആംബുലൻസ് ഡ്രൈവർ, നഴ്സ്, രോഗിക്കൊപ്പം ഉണ്ടായിരുന്നയാൾ, ബൈക്ക് ഓടിച്ച ഇതരസസംസ്ഥാനത്തൊഴിലാളി എന്നിവർക്കാണ് പരിക്കേറ്റത്.
എറണാകുളം പുത്തൻകുരിശ് വരിക്കോലിക്ക് സമീപമാണ് അപകടമുണ്ടായത്. പുത്തൻകുരിശിൽ തെങ്ങിൽ നിന്ന് വീണ് പരിക്കേറ്റയാളെ എറണാകുളത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയാണ് ബൈക്കുമായി കൂട്ടിയിടിച്ചത്.