റോഡില്‍ ചവറു കളയാനിറങ്ങിയ ഓട്ടിസം ബാധിതനായ 14കാരനെ ബലംപ്രയോഗിച്ച് ബസില്‍ കയറ്റി പീഡനം; പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവ്

author-image
neenu thodupuzha
Updated On
New Update

തിരുവനന്തപുരം: ഓട്ടിസം ബാധിതനായ പതിനാലുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് ഏഴു വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും.

Advertisment

വെള്ളനാട് പുനലാല്‍ വിമല്‍ നിവാസില്‍ വിമല്‍കുമാറി(41)നെയാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. അടയ്ക്കുന്ന പിഴ കുട്ടിക്ക് നല്‍കണമെന്നും ജഡ്ജി ആജ് സുദര്‍ശന്‍ വിധിച്ചു.

publive-image

2013 സെപ്റ്റംബര്‍ 20ന് രാത്രിയാണ് സംഭവം. കുട്ടി ചവറു കളയാന്‍ വീട്ടില്‍നിന്ന് റോഡിലിറങ്ങിയപ്പോള്‍ വള്ളക്കടവ് കാരാളി ഭാഗത്ത് ബസില്‍ ഇരിക്കുകയായിരുന്ന പ്രതി കുട്ടിയെ ബലം പ്രയോഗിച്ച് ബസില്‍ വലിച്ചു കയറ്റി പീഡിപ്പിക്കുകയായിരുന്നു.

കുട്ടി ഭയന്ന് വീട്ടിലെത്തിയെങ്കിലും ആരോടും വിവരം പറഞ്ഞില്ല. എന്നാല്‍, കുട്ടി ഭയന്ന് നടക്കുന്നത് ശ്രദ്ധിച്ച വീട്ടുകാര്‍ ചോദിച്ചപ്പോഴാണ് വിവരമറിയുന്നത്. ഇതോടെ പരാതി നല്‍കുകയും വഞ്ചിയൂര്‍ പോലീസ് കേസെടുക്കുകയുമായിരുന്നു.

പ്രോസിക്യൂഷന്‍ 13 സാക്ഷികളെ വിസ്തരിച്ചു. 17 രേഖ, 13 തൊണ്ടി മുതല്‍ എന്നിവ ഹാജരാക്കി. വിചാരണ സമയത്ത് ഒളിവില്‍ പോയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതി റിമാന്‍ഡിലാണ്.

Advertisment