നാണക്കേട് കാരണം പുറത്തു പറഞ്ഞില്ല, ഉള്ളില്‍ കുടുങ്ങിയ കോര്‍ക്കുമായി യുവതി ദുരിതമനുഭവിച്ചത് മൂന്നരവര്‍ഷം; പരീക്ഷണം ലൈംഗികസുഖത്തിന്

author-image
neenu thodupuzha
Updated On
New Update

സെക്‌സ് ഗെയിമിനിടെ ലൈംഗിക അവയവത്തില്‍ കോര്‍ക്ക് കുടുങ്ങി 19കാരിയായ യുവതി ബുദ്ധിമുട്ടിയത് മൂന്നര വര്‍ഷം. ലൈംഗിക ബന്ധത്തിനിടെ ഹെയര്‍ സ്‌പ്രേയുടെ കോര്‍ക്ക് യുവതി ലൈംഗിക അവയവത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ കോര്‍ക്ക് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതേത്തുടര്‍ന്ന് കോര്‍ക്ക് പുറത്തെടുക്കാനുള്ള ശ്രമം യുവതി ഉപേക്ഷിക്കുകയായിരുന്നെന്ന് പീഡിയാട്രിക് ആന്‍ഡ് അഡോളസന്റ് ഗൈനക്കോളജി എന്ന ജേര്‍ണലില്‍ പറയുന്നു.

Advertisment

publive-image

പുറത്തു പറയാനുള്ള നാണക്കേട് കാരണം യുവതി വൈദ്യസഹായവും തേടിയില്ല. തുടര്‍ന്ന് മൂത്രാശയ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് യുവതി മൂന്നര വര്‍ഷത്തിനു ശേഷം ചികിത്സ തേടുകയായിരുന്നു. അറിയാതെ മൂത്രം പോകുന്ന അവസ്ഥയായിരുന്നു.

യൂറിനറി കത്തീറ്റര്‍ ഘടിപ്പിച്ച ശേഷവും മൂത്രം പോകുന്ന അവസ്ഥയുണ്ടായതിനാല്‍ കൂടുതല്‍ പരിശോധന നടത്താന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. കോര്‍ക്കിനു ചുറ്റുമുണ്ടായിരുന്ന ടിഷ്യൂ വീര്‍ത്ത നിലയിലായിരുന്നു. തുടര്‍ന്ന് ഗൈനക്കോളജിക്കല്‍ ഉപകരണങ്ങളുടെ സഹായത്തോടെയാണ് കോര്‍ക്ക് പുറത്തെടുത്തത്.

കൂടുതല്‍ പരിശോധനയില്‍ യുവതിയുടെ മൂത്രാശയത്തിനും യോനിക്കും ഇടയില്‍ ഒരു ദ്വാരം കണ്ടെത്തി. മെഡിക്കല്‍ ഭാഷയില്‍ വെസിക്കോവെജിനല്‍ ഫിസ്റ്റുല എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതാണ് മൂത്രം പുറത്തേക്ക് പോകുന്നതിന് ഇടയാക്കിയത്. ഇതിനെല്ലാം കാരണം കോര്‍ക്കാണോ എന്നുള്ളത് വ്യക്തമല്ലെങ്കിലും യുവതിയെ മുതിര്‍ന്ന യൂറോളജിസ്റ്റുകള്‍ക്ക് റഫര്‍ ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്.

Advertisment