New Update
കട്ടപ്പന: തൊഴിലുടമയുടെ ആധാരങ്ങളും ചെക്ക് ലീഫുകളും മോഷ്ടിച്ച കേസിൽ രണ്ടു പേർ പിടിയിൽ.
Advertisment
കട്ടപ്പന സ്വദേശിയായ പടികര ജോസഫിന്റെ ( അൽഫോൻസാ ജോസഫ് ) തൊഴിലാളി ആയിരുന്ന കട്ടപ്പന ഇലവൻകുന്നിൽ വീട്ടിൽ ജോബി (30), ഇയാൾക്കൊപ്പമുണ്ടായിരുന്ന തൂക്കുപാലം മേലാട്ട് വീട്ടിൽ പ്രവീൺ എന്നിവരെയാണ് കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ്മോൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ജോസഫിന്റെ സ്ഥാപനത്തിൽ ജോലി ചെയ്തു വന്നിരുന്ന ജോബി ജോസഫിന്റെ കോടികൾ വില വരുന്ന സ്ഥലങ്ങളുടെ ആധാരങ്ങളും ചെക്ക് ലീഫുകളും ഉൾപ്പെടെ മോഷ്ടിച്ചു കൊണ്ടുപോകുകയായിരുന്നു. ഈ വസ്തുക്കൾ കൈവശം വച്ച് ഭീഷണിപ്പെടുത്തി വൻതുക തട്ടിയെടുക്കാനാണ് പ്രതികൾ ശ്രമിച്ചത്.
പിടിയിലായ പ്രവീണിന് മുൻപ് പുളിയന്മലയിൽ നിന്നും ഏലയ്ക്ക സ്റ്റോർ ജീവനക്കാരനെ കെട്ടിയിട്ട് ഏലക്കാ മോഷ്ടിച്ച കേസിലെ പ്രതിയാണ്.