ദാമ്പത്യ ബന്ധങ്ങളും എല്ലായ്പ്പോഴും സന്തോഷത്തോടെ ആയിരിക്കണമെന്നില്ല. അതില്‍ കയറ്റവും ഇറക്കവുമെല്ലാം സ്വാഭാവികമാണ്.
ചിലപ്പോള്‍ ഭാര്യമാര്‍ക്ക് ഭര്‍ത്താക്കന്മാരുടെ ചില സ്വഭാവങ്ങള്‍ ഇഷ്ടപ്പെടാതെ വരും. അതുപോലെ തന്നെ, ഭാര്യമാരുടെ ചില സ്വഭാവങ്ങള്‍ ഭര്‍ത്താക്കന്മാര്‍ക്കും തലവേദന സൃഷ്ടിക്കുന്നുണ്ട്.
ഇത്തരത്തില്‍ ഭര്‍ത്താക്കന്മാരെ കുഴപ്പിക്കുന്നതും തലവേദന സൃഷ്ടിക്കുന്നതുമായ ഭാര്യമാരിലെ ചില സ്വഭാവങ്ങള്‍ ഏതെല്ലാമെന്ന് നോക്കാം..
ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടോ, പെണ്‍ സുഹൃത്തുക്കളോട് സംസാരിച്ചാലോ, ഫോണ്‍ വിളിച്ചാലോ എല്ലാം സംശയം പ്രകടിപ്പിക്കുന്നതു പ്രശ്നങ്ങള്‍ക്ക് കാരണമാകും.
എന്തെങ്കിലും നിസ്സാര കാര്യത്തിന്, എതിര്‍ത്ത് സംസാരിച്ചാലൊക്കെയും പെട്ടെന്ന് കരയുന്നത് പലപ്പോഴും ഭര്‍ത്താക്കന്മാര്‍ക്ക് ഡീല്‍ ചെയ്യാന്‍ കഴിയാതെ വരികയും ബുദ്ധിമുട്ടാകുകയും ചെയ്യും.
തമാശകള്‍ പോലും കാര്യമായി എടുക്കുന്നതും ഇതേചൊല്ലി കരയുന്നതും വഴക്കുണ്ടാക്കുന്നതും ദാമ്പത്യത്തില്‍ സമാധാനക്കേടുണ്ടാക്കും.
ഭാര്യക്ക് സ്പേയ്സ് നല്‍കിയാലും ഭര്‍ത്താവിന് പലപ്പോഴും ഈ സ്പേയ്സ് നല്‍കാന്‍ ഭാര്യമാര്‍ തയാറാകാത്തത് പ്രശ്‌നങ്ങള്‍ക്കു കാരണമാകും. എന്നാല്‍, ഭാര്യയ്ക്ക് ഇത്തരം സ്പേയ്സ് നല്‍കിയില്ലെങ്കില്‍ ബഹളം വയ്ക്കുകയും ചെയ്യുന്നത് പ്രശ്‌നത്തിന് കാരണമാകും.
ചിലപ്പോള്‍ ഫ്രണ്ട്സിന്റെ കൂടെ സംസാരിക്കാന്‍ സമ്മതിക്കാത്തതും ഫോണില്‍ സസാരിക്കുമ്പോള്‍ അതേക്കുറിച്ച് ചോദിച്ച് ചാറ്റ് ഹിസ്റ്ററിയും കോള്‍ ഹിസ്റ്ററിയുമെല്ലാം പരിശോധിക്കുന്നതും ഭര്‍ത്താക്കന്മാര്‍ക്ക് സമാധാനക്കേടുണ്ടാക്കും.