തിരുവനന്തപുരം: ട്രെയിന്‍ മാര്‍ഗം വില്‍പ്പനയ്‌ക്കെത്തിച്ച എട്ട് കിലോയോളം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. പാലക്കാട് ആലത്തൂര്‍ സ്വദേശി വിഘ്നേഷ്, അണ്ടൂര്‍ക്കോണം സ്വദേശി നിഹാസ് എന്നിവരാണ് ഡാന്‍സാഫ് ടീമിന്റെ പിടിയിലായത്.
ഇവര്‍ ആന്ധ്രാപ്രദേശില്‍ നിന്നും കഞ്ചാവുമായി ട്രെയിനില്‍ ചെന്നൈയിലെത്തി അവിടെ നിന്നും ചെന്നൈ മെയിലില്‍ വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍ എത്തുകയായിരുന്നു.
മയക്കുമരുന്ന് ശൃംഖലയുമായി ബന്ധമുള്ള പ്രതികള്‍ മാസങ്ങളായി നിരീക്ഷണത്തിലായിരുന്നെന്ന് ഡാന്‍സാഫ് സംഘം അറിയിച്ചു. ഡാന്‍സഫ് എസ്.ഐ മാരായ ഫിറോസ് ഖാന്‍, ബിജു, എ.എസ്.ഐമാരായ ബിജു കുമാര്‍, ദിലീപ്, പോലീസ് ഉദ്യോഗസ്ഥരായ അനൂപ്, വിനീഷ്, സുനില്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. വര്‍ക്കല താലൂക്ക് തഹസില്‍ദാര്‍ സ്ഥലത്തെത്തി അളവ് തൂക്കം ഉള്‍പ്പെടെയുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചു.