കുവൈറ്റില്‍ ഡ്രൈവിങ് ലൈസന്‍സിന് ബിരുദം നിര്‍ബന്ധമാക്കാന്‍ നീക്കം

author-image
neenu thodupuzha
New Update

കുവൈറ്റ്: കുവൈറ്റില്‍ 600 ദിനാറില്‍ (1,60,667 രൂപ) താഴെ വരുമാനമുള്ളവരും സര്‍വകലാശാല ബിരുദം ഇല്ലാത്തവരുമായ പ്രവാസികളുടെ ഡ്രൈവിങ് ലൈസന്‍സ് പിന്‍വലിക്കാന്‍ നീക്കം.

Advertisment

publive-image

ഇതിനായി ഒന്നാം ഉപ പ്രധാന മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാല്‍ അല്‍ ഖാലിദ് സമിതി രൂപീകരിച്ചതായി പ്രാദേശിക പത്രം അല്‍ജാരിദ റിപ്പോര്‍ട്ട് ചെയ്തു. ഈ തീരുമാനം നടപ്പായാല്‍ ഏതാണ്ട് മൂന്നു ലക്ഷം പ്രവാസികളെ ഇതു ബാധിക്കും.

വിവേചനപരമായ തീരുമാനങ്ങളിലൂടെയല്ല, റോഡ് ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഗതാഗത പ്രതിസന്ധി പരിഹരിക്കേണ്ടതെന്ന വാദം രാജ്യത്ത് ശക്തമാണ്.

Advertisment