New Update
മംഗളൂരു: ചിക്കന്‍ കറിയെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിന് ദാരുണാന്ത്യം. 32 വയസുകാരനായ ശിവറാമാണ് കൊല്ലപ്പെട്ടത്. സുള്ള്യയിലെ ഗട്ടിഗാറില്‍ ചൊവ്വാഴ്ചയാണ് സംഭവം.
Advertisment
സംഭവദിവസം വീട്ടില്‍ ചിക്കന്‍ കറി ഉണ്ടാക്കിയിരുന്നു. കറി വയ്ക്കുന്ന സമയം ശിവറാം വീട്ടിലുണ്ടായിരുന്നില്ല. തിരികെയെത്തിയപ്പോള്‍ കറി തീര്‍ന്നിരുന്നു. ഇതോടെ ഇയാള്‍ പിതാവ് ഷീണയുമായി വഴക്കുണ്ടാക്കി. കറി മുഴുവന്‍ ഷീണ കഴിച്ചെന്നായിരുന്നു ശിവറാമിന്റെ ആരോപണം.
ഇതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമായി. ഇതിനിടെ പ്രകോപിതനായ ഷീണ കമ്പ് എടുത്ത് മകന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ശിവറാമിനും ഭാര്യയ്ക്കും അവരുടെ രണ്ട് മക്കള്‍ക്കുമൊപ്പമാണ് അച്ഛന്‍ ഷീണ കഴിഞ്ഞിരുന്നത്. പോലീസ് സ്ഥലത്തെത്തി ഷീണയെ അറസ്റ്റ് ചെയ്തു.