New Update
യുഎസ്എ: വെർജീനിയയിൽ ഒരു മാളിൽ പ്രാങ്ക് ചെയ്യുകയായിരുന്നു യൂട്യൂബർക്ക് നേരെ വെടിയുതിർത്തു. ടാനർ കുക്ക് എന്ന യൂട്യൂബറിന് നേരെയായിരുന്നു അക്രമം നടന്നത്. വെടിയേറ്റതിനെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടി വന്നു.
Advertisment
ഡുള്ളസ് ടൗൺ സെന്റർ മാളിൽ വച്ചാണ് സംഭവം. അലൻ കോളി എന്നയാളാണ് വെടി വച്ചത്. പ്രാങ്കിനിടെ കുക്കും അലൻ കോളിയും തമ്മിലുള്ള തർക്കം രൂക്ഷമായി. അതിനിടെ അലൻ കോളി കുക്കിന് നേരെ വെടിയുതിർത്തു. വയറ്റിലാണ് വെടിയേറ്റത്. മാളിന്റെ മധ്യത്തിൽ വച്ചാണ് വെടിയേറ്റത്. സംഭവം മാളിൽ വന്ന ജനങ്ങളെയും പരിഭ്രാന്തിയിലാക്കി.
പ്രതിയെ പൊലീസ് കൊണ്ടു പോകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.