ഉപ്പു ചേര്‍ക്കാത്ത ഭക്ഷണങ്ങള്‍ വളരെ കുറവാണ്. എന്നാല്‍, ആഹാരത്തില്‍ അമിതമായി ഉപ്പു ചേര്‍ക്കുന്നത് ശരീരത്തിന് ദോഷകരമാണ്. ശാരീരിക പ്രശ്‌നങ്ങള്‍ മാത്രമല്ല. ഉപ്പ് കൂടുന്നതു മൂലം മാനസീക പ്രശ്‌നങ്ങളുമുണ്ടാകുമെന്നാണ് പഠനം. എഡിന്‍ബര്‍ഗ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് പഠനം നടത്തിയത്.
ധാരാളം ഉപ്പ് അടങ്ങിയിട്ടുള്ള ഡയറ്റ് അമിത സമ്മര്‍ദ്ധം നല്‍കും. ഉപ്പ് അമിത അളവില്‍ കഴിക്കുന്നത് ഹൃദയത്തെയും രക്തധമനികളെയും കിഡ്‌നിയെയും നശിപ്പിക്കും. ഇതു എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍, നമ്മുടെ തലച്ചോര്‍ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യുന്ന വിധത്തെയും ഉപ്പ് സ്വാധീനിക്കുന്നെന്നാണ് പഠനം.
കുറഞ്ഞ അളവില്‍ ഉപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്ന എലികളെയും കൂടിയ അളവില്‍ ഉപ്പ് കഴിക്കുന്ന എലികളെയുമാണ് പഠനത്തിനായി ഉപയോഗിച്ചത്. ഇതില്‍ സാധാരണ ഭക്ഷണം കഴിച്ച എലികളേക്കാള്‍ സ്‌ട്രെസ് ഹോര്‍മോണ്‍ ഉപ്പ് കൂടുതല്‍ കഴിച്ച എലികളിലാണെന്ന് കണ്ടെത്തി. അമിത അളവില്‍ ഉപ്പ് ഉപയോഗിച്ച ഭക്ഷണം നല്‍കിയ വിഭാഗത്തിന്റെ സ്‌ട്രെസ് ഹോര്‍മോണ്‍ 75 ശതമാനം വര്‍ധിച്ചു.
കൂടുതല്‍ ആളുകളും ഒമ്പതു ഗ്രാമോളം ഉപ്പ് ദിവസവും ഭക്ഷണത്തില്‍ ഉപയോഗിക്കുന്നു. എന്നാല്‍, പ്രായപൂര്‍ത്തിയായ ഒരാള്‍ ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് 6 ഗ്രാമില്‍ കുറവാണ്. പക്ഷെ, ഭൂരിഭാഗം പേരും ഒമ്പത് ഗ്രാമോളം ഉപ്പ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നുണ്ടെന്നാണ് പഠനം.
ഇത് ബ്ലഡ് പ്രഷര്‍ നില വര്‍ധിപ്പിക്കുകയും ഹൃദയാഘാതം, പക്ഷാഘാതം, വാസ്‌കുലര്‍ ഡിമന്‍ഷ്യ മുതലായ അവസ്ഥകളിലേക്ക് എത്തിക്കുകയും ചെയ്യും. കാര്‍ഡിയോ വാസ്‌കുലര്‍ റിസര്‍ച്ച് എന്ന മെഡിക്കല്‍ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച പഠനം പുറത്തു വന്നത്.