കൊച്ചി: സംസ്ഥാനത്ത് കോവിഡ് അതിവേഗം പടരുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). എറണാകുളം ജില്ലയിലാണ് കോവിഡ് വ്യാപനം രൂക്ഷമാകുന്നത്.
ജില്ലയിലെ ആശുപത്രികളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ അനുദിനം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റിയും കൂടുതലാണ്.
എറണാകുളത്തെ ആശുപത്രികളില്‍ കോവിഡ് പരിശോധനയ്‌ക്കെത്തുന്ന നൂറു പേരില്‍ 35 പേര്‍ക്ക് കോവിഡ് രോഗബാധയുണ്ടെന്ന് കോവിഡ്‌രോഗ വിദഗ്ധന്‍ ഡോ. രാജീവ് ജയദേവന്‍, ഡോ. സണ്ണി പി. ഓരത്തേല്‍ എന്നിവര്‍ ചൂണ്ടിക്കാട്ടി.
ഏതാനും ദിവസങ്ങള്‍ക്കു മുമ്പുവരെ നൂറുപേര്‍ക്കിടയില്‍ വെറും ഒന്നോ അതില്‍ താഴെയോ എന്ന നിലയില്‍നിന്നാണ് ഉയര്‍ച്ച. ഐ.എം.എ. കൊച്ചി ഘടകം നടത്തിയ പഠനത്തില്‍നിന്നാണ് കോവിഡ്‌വ്യാപനമേറുന്നുവെന്നു കണ്ടെത്തിയത്.
/sathyam/media/post_attachments/c3ozkKmeewSGpwAWhSEb.jpg)
കോവിഡിനിടയില്‍ മുന്‍കാലങ്ങളില്‍ ഉണ്ടാകാത്തവിധം ഇന്‍ഫ്‌ളുവന്‍സയും പടരുന്നുണ്ട്. കോവിഡ് ബാധിച്ചവരില്‍ മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വിട്ടുമാറാത്ത ചുമയും കണ്ടുവരുന്നുണ്ട്.