ന്യൂഡല്‍ഹി: ഡല്‍ഹിയും മുംെബെയും ഉള്‍പ്പെടെ രാജ്യത്തെ സുപ്രധാന വിമാനത്താവളങ്ങളിലെ തിരക്ക് നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.
തിരക്ക് കുറയ്ക്കാന്‍ വിമാനത്താവളങ്ങളില്‍ സ്വീകരിക്കേണ്ട നടപടികളുടെ പട്ടിക കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.
ട്രാഫിക് മാര്‍ഷലുകളുടെ വിന്യാസം, കൂടുതല്‍ പ്രവേശന ഗേറ്റുകള്‍ സജ്ജീകരിക്കുക, കൂടുതല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കുക, അറിയിപ്പുകള്‍ യാത്രക്കാരിലെത്തിക്കാന്‍ സമൂഹ മാധ്യമങ്ങളുടെ ഫലപ്രദമായ ഉപയോഗം തുടങ്ങിയ നടപടികളാണ് വ്യോമയാന മന്ത്രാലയം മുന്നോട്ടുവച്ചിരിക്കുന്നത്.
യാത്രക്കാരുമായെത്തുന്ന വാഹനങ്ങളുടെ തിരക്ക് നിയന്ത്രിക്കാന്‍ ഡിപ്പാര്‍ചര്‍ മേഖലയില്‍ കൂടുതല്‍ ട്രാഫിക് മാര്‍ഷല്‍മാരെ നിയോഗിക്കണം. എന്‍ട്രി ഗേറ്റുകളില്‍ കാത്തിരിപ്പ് സമയം ഉള്‍പ്പെടുത്തിയ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍, വിമാനത്തിനായുള്ള കാത്തിരിപ്പ് സമയം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെയും യാത്രക്കാരെ അറിയിക്കുക.
ടിക്കറ്റ്, ബോര്‍ഡിങ് പാസ്, തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ യാത്രക്കാര്‍ െകെയില്‍ കരുതേണ്ട രേഖകള്‍ സംബന്ധിച്ച ബോധവത്കരണ പോസ്റ്ററുകള്‍ പ്രദര്‍ശിപ്പിക്കണം, യാത്രക്കാരെ സഹായിക്കാന്‍ എന്‍ട്രി ഗേറ്റുകളില്‍ പ്രത്യേകം ജീവനക്കാരെ നിയോഗിക്കണം, തിരക്ക് കൂടുതലുള്ള വിമാനത്താവളങ്ങളില്‍ കൂടുതല്‍ എന്‍ട്രി ഗേറ്റുകള്‍ സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പുരോഗിക്കുകയാണെന്നും സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചു.