New Update
പെരുമ്പാവൂര്‍: ഭാര്യയുമായി ഫോണില്‍ സംസാരിക്കുന്നതിനിടെ കിണറ്റില്‍ വീണ് യുവാവ് മരിച്ചു. ഐമുറി മദ്രാസ് കവല വാഴയില്‍വീട്ടില്‍ മനീഷാ(35)ണ് മരിച്ചത്.
Advertisment
വെള്ളി രാത്രി ഒമ്പതിന് വീടിന്റെ കിണറിന്റെ വക്കത്തിരുന്ന് ഫോണ്‍ ചെയ്യുമ്പേഴാണ് സംഭവം.
പല പ്രാവശ്യം വിളിച്ചിട്ടും കിട്ടാതെ വന്നതോടെ ഭാര്യ കവിത അയല്‍വീട്ടില്‍ അറിയിക്കുകയും അന്വേഷണത്തില്‍ മനീഷിനെ കിണറ്റില്‍ വീണ നിലയില്‍ കാണുകയുമായിരുന്നു.
തലയ്ക്ക് പിന്നില്‍ പരിക്കേറ്റിരുന്നു. പെരുമ്പാവൂര്‍ അഗ്നിരക്ഷാസേന എത്തി ആശുപത്രിയില്‍ വിവരമറിയിച്ചെങ്കിലും മരിച്ചു. സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു.