തയ്‌വാന്‍ കടലിടുക്കില്‍ ചൈനയുടെ സൈനികാഭ്യാസം; മൂന്നു ദിവസം നീളുന്ന യുദ്ധ സന്നാഹ പരിശീലനം

author-image
neenu thodupuzha
New Update

ബീജിങ്: തായ്‌വാനെ ചുറ്റി സൈനിക പരിശീലനം ആരംഭിച്ച് ചൈന. മൂന്നു ദിവസം നീളുന്ന യുദ്ധ സന്നാഹ പരിശീലനമാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

Advertisment

വ്യോമ, നാവിക മേഖലകളിലും വിവര, സാങ്കേതിക മേഖലകളിലും ശക്തി തെളിയിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ചൈനീസ് സൈന്യം അറിയിച്ചു.

ദീര്‍ഘദൂര റോക്കറ്റുകള്‍ ഉള്‍പ്പെടെയുള്ളവ ഉപയോഗിച്ചാണ് തയ്‌വാന്‍ കടലിടുക്കിന്റെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ചുള്ള പരിശീലനം. ഇതിന്റെ ദൃശ്യങ്ങള്‍ ചൈനീസ് മാധ്യമങ്ങള്‍ പുറത്തുവിട്ടു.

publive-image

71 യുദ്ധ വിമാനങ്ങളും ഒമ്പത് യുദ്ധക്കപ്പലും പങ്കെടുക്കും. രാവിലെ എട്ടു മുതല്‍ ഉച്ച വരെയായിരുന്നു ശനിയാഴ്ച്ചത്തെ പരിശീലനം. ഈ മാസം 13,17,20 തീയതികളിലും പരിശീലനമുണ്ടാകും. ചൈന തങ്ങളുടെ ഭാഗമായി കരുതുന്ന പ്രദേശമാണ് തയ്‌വാന്‍.

അടുത്തിടെയായി ചൈനയുടെ മുന്നറിയിപ്പുകള്‍ അവഗണിച്ച് തയ്‌വാനുമായി നിരന്തര ബന്ധം പുലര്‍ത്തുകയും ആയുധ സഹായം ഉള്‍പ്പെടെ നല്‍കി പ്രകോപനമുണ്ടാക്കുകയാണ് അമേരിക്ക.

കഴിഞ്ഞ വര്‍ഷം അന്നത്തെ പ്രതിനിധിസഭാ സ്പീക്കര്‍ നാന്‍സി പെലോസി തയ്‌വാന്‍ സന്ദര്‍ശിച്ച ശേഷവും ചൈന തയ്‌വാനെ ചുറ്റി സൈനിക പരിശീലനം നടത്തിയിരുന്നു.

Advertisment