വാറ്റുകേന്ദ്രം എക്സൈസ് തകർത്തു; വാറ്റു സംഘം ഓടി രക്ഷപ്പെട്ടു

author-image
neenu thodupuzha
New Update

കോഴിക്കോട്: ചമലിൽ വീണ്ടും എക്സൈസ് വാറ്റു കേന്ദ്രം തകർത്തു. സ്ഥലത്തുനിന്ന് 210 ലിറ്റർ വാഷ്, 20 ലിറ്റർ ചാരായം, ഗ്യാസ് സിലിണ്ടർ, മറ്റു വാറ്റുപകരണങ്ങൾ എന്നിവ കസ്റ്റഡിയിലെടുത്തു. വാറ്റു സംഘം ഓടി രക്ഷപ്പെട്ടു.

Advertisment

കട്ടിപ്പാറ ചമൽ എട്ടേക്ര മലയിൽ താമരശ്ശേരി എക്സൈസ് സർക്കിൾ പാർട്ടിയും കോഴിക്കോട് ഐബി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ്  വാറ്റുകേന്ദ്രം കണ്ടെത്തിയത്.

publive-image

പരിശോധനയിൽ ഐബി പ്രിവന്റീവ് ഓഫീസർ ചന്ദ്രൻ കുഴിച്ചാലിൽ, പ്രിവന്റീവ് ഓഫീസർ ഷംസുദ്ദീൻ, സിവിൽ എക്സൈസ് ഓഫീസർമാരായ രസൂണ്‍ കുമാർ,പ്രഭിത് ലാൽ എന്നിവർ പങ്കെടുത്തു.

പ്രതികളെക്കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കിയതായി എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.

Advertisment