കൊച്ചിയിൽ എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമം;  ജാർഖണ്ഡ് സ്വദേശി പിടിയിൽ

author-image
neenu thodupuzha
New Update

കൊച്ചി: കൊച്ചിയിൽ എടിഎം കൗണ്ടർ പൊളിച്ച് അകത്ത് കയറാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. പനമ്പിള്ളി നഗറിലെ എടിഎം കൗണ്ടർ പൊളിക്കാൻ ശ്രമിക്കുന്നതിനിടെ ഹോം ഗാർഡാണ് പ്രതിയെ പിടികൂടിയത്. ജാർഖണ്ഡ് സ്വദേശി ജാദുവാണ്  പിടിയിലായത്.

Advertisment

publive-image

പ്രതിയുടെ മാനസിക നില തകരാറിലാണോ എന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു.  കൊച്ചി പനമ്പിള്ളി നഗറിലെ എസ്‍ബിഐ എടിഎം കൗണ്ടറാണ്  പൊളിക്കാൻ ശ്രമിച്ചത്.

ഉച്ചയ്ക്ക് ശേഷം ഒരു മരക്കഷ്ണവുമായി എത്തിയ ജാദു എടിഎം കൗണ്ടറിന് താഴെയുള്ള ഷീറ്റിന്‍റെ ഒരുഭാഗം പൊളിച്ചു.  സമീപത്തുണ്ടായിരുന്ന ഹോംഗാർഡെത്തി ഇയാളെ തടഞ്ഞുവയ്ക്കുകയായിരുന്നു.

ചോദ്യം ചെയ്യലിൽ പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും തെരുവിൽ അലഞ്ഞു നടക്കുന്ന ഇയാളുടെ മാനസിക നില തകരാറിലെന്നാണ് സംശയമെന്നും പോലീസ് പറഞ്ഞു.

Advertisment