തിരുവനന്തപുരം: ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികള്‍ക്കായി പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിക്കാനും അവശ്യ ഘട്ടങ്ങളില്‍ സഹായമെത്തിക്കുന്നത് എളുപ്പത്തിലാക്കാനുമായി ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്‌ഫോം തയാറാകുന്നു.
ലോക കേരള സഭയില്‍ ഉയര്‍ന്ന നിര്‍ദ്ദേശങ്ങളുടെ അടസ്ഥാനത്തിലാണ് ഡിജിറ്റല്‍ സര്‍വകലാശാലയുമായി ചേര്‍ന്ന് നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഡിജിറ്റല്‍ ഡാറ്റാ പ്ലാറ്റ്‌ഫോം തയാറാക്കുന്നത്.
പേര്, വയസ്, ലിംഗം, രാജ്യം, തൊഴില്‍, വിലാസം, മൊബൈല്‍ നമ്പര്‍, ഇമെയില്‍ ഐഡി തുടങ്ങിയ വിവരങ്ങളാണ് പ്ലാറ്റ്‌ഫോമിലൂടെ ശേഖരിക്കുന്നത്. പ്രവാസികള്‍ക്ക് പല തരത്തിലുള്ള ആവശ്യങ്ങള്‍ വരുമ്പോള്‍ ബന്ധപ്പെടാനും സഹായമെത്തിക്കാനുമുള്ള സപ്പോര്‍ട്ടിങ് സിസ്റ്റമായി പ്രവര്‍ത്തിക്കാനും ഈ പ്ലാറ്റ്‌ഫോമിന് സാധിക്കും.
പ്രഫഷണലുകള്‍ക്ക് തൊഴിലന്വേഷണത്തിനും പ്ലാറ്റ്‌ഫോം ഉപകരിക്കും. വ്യക്തിത്വ വിവരങ്ങളുടെ സ്വകാര്യത ഉറപ്പാക്കിയാകും ഈ പ്ലാറ്റ്‌ഫോം രൂപീകരിക്കുക.
വിവര സുരക്ഷ സംബന്ധിച്ചുള്ള നിയമോപദേശം തേടാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിന്റെ കരട് രൂപം ഡിജിറ്റല്‍ സര്‍വകലാശാല തയാറാക്കും.