New Update
പേരൂര്‍ക്കട: യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ച സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍.
Advertisment
മുട്ടട ടികെഡി റോഡ് ഇടവിള ലെയ്ന്‍ പ്രിയ ഭവനില്‍ ആകുല്‍ (19), സദാനന്ദ ലെയ്ന്‍ ചിറയില്‍ വീട്ടില്‍ രോഹിത് (20) എന്നിവരെയാണ് മണ്ണാന്തല പോലീസ് അറസ്റ്റ് ചെയ്തത്. മുട്ടട സ്വദേശി നിധിന്‍ ഫിലിപ്പി(28)നെ വെള്ളിയാഴ്ച രാത്രി 12ന് ഓട്ടോയിലെത്തിയ എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു.
റോഡില്‍ സുഹൃത്തിനൊപ്പം സംസാരിച്ചു നില്‍ക്കുകയായിരുന്നു നിഥിന്‍. പരിക്കേറ്റ നിധിനെ സുഹൃത്താണ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. സുഹൃത്തിനും തലയ്ക്ക് പരുക്കുണ്ട്. നിധിന്‍ ഫിലിപ്പിന്റെ മുതുകില്‍ മൂന്ന് കുത്തേറ്റിട്ടുണ്ട്.
കൈയില്‍ കത്തി തറച്ച നിലയിലാണ് ആശുപത്രിയിലെത്തിയത്. മണ്ണന്തല എസ്.എച്ച്.ഒ. ബൈജുവിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.