വീട്ടുകാര്‍ പള്ളിയില്‍ പോയ നേരത്ത് വീടിന്റെ പൂട്ടു പൊളിച്ച് 40 പവനും പണവും കവര്‍ന്നു

author-image
neenu thodupuzha
New Update

കോവളം: പുല്ലുവിള കിളിത്തട്ട് വിളാകത്തെ വീട് കുത്തിത്തുറന്ന് 40 പവനും പതിനായിരം രൂപയും മോഷ്ടിച്ചു. വെള്ളിയാഴ്ച തദേയൂസ് എന്നയാളുടെ വീട്ടിലാണ് മോഷണം നടന്നത്. ദുഃഖവെള്ളി ആചരണത്തില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ പള്ളിയില്‍ പോയ സമയത്തായിരുന്നു മോഷണം.

Advertisment

publive-image

വീടിന്റെ പൂട്ടു പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് അലമാരയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് കവര്‍ന്നത്. പോലീസ് നായ സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും തെളിവ് ശേഖരിച്ചു.

Advertisment