ജര്‍മനിയിൽ മലയാളി നേഴ്സ് പനി ബാധിച്ച് മരിച്ചു

author-image
neenu thodupuzha
New Update

ബെര്‍ലിന്‍: ജര്‍മനിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന മലയാളി പനി ബാധിച്ച് മരിച്ചു. വുര്‍സ്‍ബുര്‍ഗിനടുത്ത് ബാഡ്നൊയെസ്റ്റാട്ട് റ്യോണ്‍ ക്ലിനിക്കില്‍ ജോലി ചെയ്‍തിരുന്ന കണ്ണൂര്‍ അങ്ങാടിക്കടവ് മമ്പള്ളിക്കുന്നേല്‍ അനിമോള്‍ ജോസഫാ(44)ണ് മരിച്ചത്.

Advertisment

publive-image

കഴിഞ്ഞ ഏതാനും ദിവസമായി പനി ബാധിച്ചിരുന്നു. കഴിഞ്ഞ ദിവസം അസ്വസ്ഥതകള്‍ വര്‍ദ്ധിച്ചതോടെ പുലര്‍ച്ചെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പിന്നീട് ആരോഗ്യസ്ഥിതി മോശമാകുകയും മരിക്കുകയുമായിരുന്നു.

നിരവധി മലയാളികള്‍ ജോലി ചെയ്യുന്ന ക്ലിനിക്കില്‍ മാര്‍ച്ച് ആറിനാണ് അനിമോള്‍ ജോലിക്ക് കയറിയത്. അതിനിടയിലെ അപ്രതീക്ഷത വിയോഗം ജര്‍മനിയിലെ മലയാളികളെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് സംസ്‍കരിക്കാനാണ് ബന്ധുക്കളുടെ തീരുമാനം. വയനാട് വെള്ളമുണ്ട ഒഴുക്കൻമൂല പാലേക്കുടി ജോസഫിൻ്റെയും ലില്ലിയുടെയും മകൾ മമ്പള്ളിക്കുന്നേല്‍ സജിയാണ് ഭര്‍ത്താവ്. അതുല്യ ആൻ തോമസ്, ഇവാന ട്രീസ തോമസ് എന്നിവരാണ് മക്കള്‍.

Advertisment