രാജ്യത്ത് കടുവകളുടെ എണ്ണം ഉയര്‍ന്നു; നാലു വര്‍ഷത്തിനിടെ 200 കടുവകളുടെ വര്‍ധന, പശ്ചിമ മേഖലയില്‍ എണ്ണം കുറഞ്ഞു

author-image
neenu thodupuzha
New Update

ന്യൂഡല്‍ഹി: രാജ്യത്തെ കടുവകളുടെ എണ്ണം 3,167 ആയി ഉയര്‍ന്നു. 2018ലെ സെന്‍സസ് പ്രകാരം രാജ്യത്തെ കടുവകളുടെ എണ്ണം 2,967 ആയിരുന്നു. നാലു വര്‍ഷത്തിനിടെ 200 കടുവകളുടെ വര്‍ധനയുണ്ടായി.

Advertisment

പ്രോജക്ട് ടൈഗര്‍ പദ്ധതിയുടെ 50-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ 2022ലെ സെന്‍സസ് പ്രകാരം നിലവില്‍ ലോകത്തുള്ള ആകെ കടുവകളുടെ 75 ശതമാനവും ഇന്ത്യയിലാണ്. 2006ല്‍ 1,411, 2010ല്‍ 1,706, 2014ല്‍ 2,226 എന്നിങ്ങനെയായിരുന്നു കടുവകളുടെ എണ്ണം.

publive-image

എന്നാല്‍, പശ്ചിമ മേഖലയില്‍ കടുവകളുടെ സാന്നിധ്യം കുറഞ്ഞതായി ദേശീയ കടുവ സെന്‍സസ്. 157 എണ്ണത്തിന്റെ കുറവാണുണ്ടായത്. 2018ല്‍ 981 എണ്ണമുണ്ടായിരുന്നു. 2022ല്‍ ഇത് 824 ആയി. കേരളം ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളാണ് പശ്ചിമഘട്ട മേഖലയില്‍ ഉള്‍പ്പെടുന്നത്.

എന്നാല്‍, പെരിയാര്‍ കടുവ സങ്കേതത്തില്‍ കടുവകളുടെ എണ്ണം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. 2018ല്‍ 35-40 എണ്ണമായിരുന്നു ഉണ്ടായിരുന്നത്. പറമ്പിക്കുളം കടുവാ സങ്കേതത്തിലും എണ്ണത്തില്‍ കുറവില്ല. 2018ല്‍ 190 കടുവകളാണ് കേരളത്തിലുണ്ടായിരുന്നത്.

Advertisment