കുഞ്ചിത്തണ്ണി: കാറിന് മുകളിലേക്ക് ട്രാവലര്‍ മറിഞ്ഞ് വീണെങ്കിലും യാത്രക്കാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെ കൊച്ചി-ധനുഷ്‌കോടി ദേശീയ പാതയില്‍ മൂന്നാം മൈലിലാണ് അപകടം നടന്നത്. തൃശൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ട്രാവലര്‍ മലപ്പുറം സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
ഇരുവാഹനങ്ങളും മൂന്നാര്‍ സന്ദര്‍ശിച്ച് തിരികെ പോകുമ്പോള്‍ മൂന്നാെമെലില്‍ വച്ച് ട്രാവലര്‍ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് കാറിന് മുകളിലേയ്ക്ക് മറിയുകയായിരുന്നു. ട്രാവലറില്‍ 12 പേരും കാറില്‍ അഞ്ചുപേരും ഉണ്ടായിരുന്നു. ട്രാവലര്‍ ഒന്നു കൂടി റോഡില്‍ നിന്ന് മറിഞ്ഞിരുന്നെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
ഓടിക്കൂടിയ നാട്ടുകാര്‍ ട്രാവലര്‍ കാറിന് മുകളില്‍നിന്ന് തള്ളി മാറ്റിയശേഷമാണ് അപകടത്തില്‍പ്പെട്ടവരെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്.