മെക്‌സിക്കോസിറ്റി: മെക്‌സിക്കോയില്‍ ഏറ്റവും അപകടം നിറഞ്ഞ ജോലി വൈദികരുടേതെന്നു റിപ്പോര്‍ട്ട്. 2006 നു ശേഷം 50 വൈദികരാണു കൊല്ലപ്പെട്ടത്. പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോഴത്തെ ഭരണകൂടത്തിന്റെ കാലത്ത് ആറു ഒന്‍പത് പേരും കൊല്ലപ്പെട്ടു.
ലഹരി അടക്കമുള്ള മാഫിയകള്‍ക്കെതിരേ നിലപാട് സ്വീരിക്കുന്നതിന്റെ പേരിലാണ് ഇവിടെ കത്തോലിക്കാ പുരോഹിതര്‍ ആക്രമണത്തിന് ഇരയാകുന്നത്. ഇടവകാംഗങ്ങളെ മാഫിയയുടെ പിടിയില്‍നിന്നു മോചിപ്പിക്കാന്‍ ശ്രമിച്ച െവെദികരാണു കൊല്ലപ്പെട്ടത്.
സമൂഹത്തില്‍ ഉയര്‍ന്ന സ്ഥാനമുണ്ടെങ്കിലും അവരുടെ മരണത്തില്‍ കാര്യമായ അന്വേഷണം ഉണ്ടാകാറില്ല. ടിയേറ കാലിന്റ് മേഖലയിലാണു കൂടുതല്‍ െവെദികര്‍ കൊല്ലപ്പെട്ടത്. ജലിസ്‌കോ ന്യൂ ജനറേഷന്‍ കാര്‍ട്ടലിന്റെ ശക്തികേന്ദ്രമാണ് ഇവിടം. ഇവരുടെ എതിരാളികളായ ഫാമില മികോവകാന സംഘവും മത്സരിച്ചാണ് ആക്രമണം നടത്തുന്നത്.
വൈദിക സെമിനാരികള്‍ക്കുള്ളില്‍ കടന്നുപോലും വൈദികരെ കൊലപ്പെടുത്തിയ സംഭവങ്ങളുണ്ടെന്നു ഫാ. ഗ്രിഗോറിയോ പറഞ്ഞു. ഉയിര്‍പ്പു പെരുന്നാള്‍ ആഘോഷിക്കാന്‍ ലോകം ഒരുങ്ങവേ കരുതലോടെയാണു മെക്‌സിക്കോയിലെ വൈദികര്‍ ശുശ്രൂഷയ്ക്ക് ഒരുങ്ങുന്നത്.