വര്‍ക്കല: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നതായി പരാതി. വര്‍ക്കല കുരയ്ക്കണ്ണി തനൂജ മന്‍സിലില്‍ ഉമര്‍ ഫാറൂഖിന്റെ വീട്ടിലാണ് മോഷണം നടന്നത്.
കഴിഞ്ഞദിവസം രാത്രി 9.30നും പുലര്‍ച്ചെ 1.30നും ഇടയിലാണ് കവര്‍ച്ച നടന്നതെന്നാണ് കരുതുന്നത്. സ്വര്‍ണ വള, മാല, കമ്മല്‍ എന്നിവ ഉള്‍പ്പെടെ 20 പവനോളം മോഷണം പോയെന്നാണ് പരാതി.
മകന്റെ വീട് നിര്‍മാണത്തിന് സൂക്ഷിച്ച മൂന്നു ലക്ഷം രൂപ വീടിനുള്ളിലെ നിലത്തുനിന്നു കണ്ടെത്തി. മോഷ്ടാവ് രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ഇത് തറയില്‍ വീണാതാകാമെന്നാണ് നിഗമനം.
കഴിഞ്ഞദിവസം രാത്രി ഉമര്‍ ഫാറൂഖിന്റെ ഭാര്യ സഹോദരി മരണപ്പെട്ടിരുന്നു. കുടുംബാംഗങ്ങള്‍ എല്ലാവരും മരണവീട്ടില്‍ പോയപ്പോഴായിരുന്നു മോഷണം. പുലര്‍ച്ചെ 1.30ന് ഉമര്‍ ഫാറൂഖ് വീട്ടിലെത്തി വാതില്‍ തുറക്കാനെത്തിയപ്പോള്‍ അകത്തുനിന്നു പൂട്ടിയതായി കാണപ്പെട്ടു.
വീടിന്റെ പിന്നിലെ വാതില്‍ തുറന്ന് കിടക്കുന്നതായും കാണുകയായിരുന്നു. ഫോറന്‍സിക് സംഘവും പോലീസ് ഡോഗ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്.