വീട്ടിൽ നിന്നും പോയത് കയറുമായി; കോടതി മുറിയില്‍ സ്വീപ്പര്‍ തൂങ്ങി മരിച്ചനിലയില്‍  

author-image
neenu thodupuzha
New Update

ആലപ്പുഴ: കോടതിയിലെ മുറിയില്‍ പാര്‍ട്ട് ടൈം സ്വീപ്പറെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കല്‍ എസ്.ജയപ്രകാശാണ് (59) മരിച്ചത്.

Advertisment

ആലപ്പുഴ സി.ജെ.എം കോടതിയിലെ രേഖകള്‍ സൂക്ഷിക്കുന്ന മുറിയിലെ ഫാനിലാണ് ജയപ്രകാശിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു. വീട്ടില്‍ നിന്നു കയറുമായാണ് ജയപ്രകാശ് എത്തിയതെന്നു പറയുന്നു.

publive-image

ജോലി പൂര്‍ത്തിയാക്കി രാവിലെ പത്തോടെയാണ് കോടതിയിലെ മുറിയിലെത്തിയത്. എന്നാല്‍ ഇയാള്‍ മുന്‍പ് പലതവണയും ആത്മഹത്യക്ക് ശ്രമിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.

Advertisment