അടൂര്‍: എം.സി. റോഡില്‍ മിത്രപുരത്ത് കെ.എസ്.ആര്‍.ടി.സി ബസും ജീപ്പും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരുക്ക്. കുണ്ടറ സ്വദേശിയായ സുരേഷ് കുമാറി (44) നെയാണ് പരിക്കുകളോടെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എം.സി റോഡില്‍ മിത്രപുരത്തിന് സമീപം ഇന്നലെ രാത്രി 8.45നായിരുന്നു അപകടം.
കോട്ടയത്ത് നിന്നും കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് ബസ് മുന്നില്‍ പോവുകയായിരുന്ന ലോറിയെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ എതിരെ വന്ന ബൊലേറോ ജീപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു കെ.എസ്.ആര്‍.ടി.സി. ബസിന്റെ പിന്‍ഭാഗത്ത് ടയറിലാണ് ബൊലേറോ ഇടിച്ചത്. ഇടിയുടെ ആഘാതത്തില്‍ പിന്‍ഭാഗത്ത് രണ്ട് ടയറുകളും പൊട്ടി ആക്‌സില്‍ ഒടിഞ്ഞ് കെ.എസ്.ആര്‍.ടി.സി. ബസ് റോഡിന് കുറുകെയാണ് നിന്നത്.
കുണ്ടറ നിന്നും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു ബൊലേറോ ജീപ്പ്. ബസ് വലിച്ചു റോഡ് െസെഡിലേക്ക് നീക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന് ക്രെയിനിന്റെ സഹായം തേടുകയായിരുന്നു.