ബലികുടീരങ്ങളേ' പാടിയില്ല, 'നമസ്കരിപ്പൂ ഭാരതം' പാടി; ഉത്സവഗാനമേളയ്ക്കിടെ സംഘർഷം

author-image
neenu thodupuzha
New Update

തിരുവല്ല: വള്ളംകുളം നന്നൂർ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഗാനമേളയിൽ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് പൊലീസ് നോക്കി നിൽക്കെ സിപിഎം പ്രവർത്തകരുടെ പ്രതിഷേധം. ഗാനമേളയിൽ ‘ബലികുടീരങ്ങളെ…’ എന്ന ഗാനം ആലപിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.

Advertisment

പ്രതിഷേധക്കാർ സ്റ്റേജിലെ കർട്ടൻ വലിച്ചു കീറി. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളെ ഉൾപ്പെടെ അസഭ്യം പറഞ്ഞു. ഈ സംഭവങ്ങളൊക്കെ നടക്കുമ്പോൾ തിരുവല്ല സ്റ്റേഷനിൽനിന്നും എത്തിയ എസ്ഐ ഉൾപ്പടെ പത്തോളം വരുന്ന പൊലീസുകാർ കാഴ്ചക്കാരായി നിന്നെന്നും  ആക്ഷേപമുണ്ട്.

publive-image

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെയാണ് സംഭവം. ഗാനമേള സംഘം എത്തിയ വാഹനം ക്ഷേത്രത്തിനു സമീപം തടഞ്ഞുനിർത്തി ബലികുടീരങ്ങളെ എന്ന ഗാനം പാടണമെന്ന് സിപിഎം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു.

ഗാനമേള അവസാനിക്കാൻ രണ്ട് പാട്ടുകൾ ബാക്കിയുള്ളപ്പോൾ ‘നമസ്കരിപ്പു ഭാരതം അങ്ങയെ…’ എന്ന ഗാനം ആലപിച്ചതിന് പിന്നാലെ വിപ്ലവഗാനം പാടണം എന്നാവശ്യപ്പെട്ട് ഒരു സംഘം സിപിഎം പ്രവർത്തകർ വേദിക്ക് മുമ്പിലെത്തി ബഹളംവച്ചു.

ഇതോടെ കമ്മിറ്റി ഭാരവാഹികളുടെ നിർദേശപ്രകാരം കർട്ടൻ താഴ്ത്തി. ഉടൻ പൊലീസ് നോക്കിനിൽക്കെ കർട്ടൻ വലിച്ചു കീറിയ ശേഷം പ്രവർത്തകർ വേദിക്ക് മുൻപിൽ വെല്ലുവിളി നടത്തുകയായിരുന്നു.

Advertisment