ന്യൂഡല്‍ഹി: വൃദ്ധ ദമ്പതികളെ മരുമകളും കൂട്ടാളികളും ചേര്‍ന്ന് കൊലപ്പെടുത്തി. മോണിക്കയെന്ന യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളെ ദാരുണമായി കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് രണ്ടു യുവാക്കളുടെ സഹായം തേടിയെന്നും അതില്‍ ഒരാള്‍ യുവതിയുടെ കാമുകനാണെന്നുമാണ് നിഗമനം.
വിരമിച്ച സര്‍ക്കാര്‍ സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ രാധാ ശ്യാം വര്‍മയും ഭാര്യയും മകനും മരുമകള്‍ മോണിക്കയും പേരക്കുട്ടികള്‍ക്കൊപ്പം ഗോകുല്‍പുരി പ്രദേശത്തായിരുന്നു താമസിച്ചിരുന്നത്. വൃദ്ധ ദമ്പതികള്‍ താഴത്തെ നിലയിലായിരുന്നു കിടന്നിരുന്നത്.
മോണിക്കയുടെ കാമുകനും മറ്റൊരാളും വീടിന്റെ ടെറസില്‍ ഒളിച്ചിരിക്കുകയും വൃദ്ധ ദമ്പതികളുടെ കിടപ്പുമുറിയില്‍ കയറി കഴുത്തറക്കുകയായിരുന്നു. വീട് വില്‍ക്കാനുള്ള അഡ്വാന്‍സ് തുകയുടെ ഭാഗമായ നാലു ലക്ഷം രൂപയും വീട്ടില്‍നിന്ന് കാണാതായിട്ടുണ്ട്.
കൊലപാതകത്തിന് പിന്നില്‍ സ്വത്ത് സംബന്ധിച്ചുള്ള തര്‍ക്കമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.