പലസ്തീന്‍ ബാലനെ വധിച്ച് ഇസ്രയേല്‍; ഈ വര്‍ഷം കൊല്ലപ്പെട്ടത് 90 പലസ്തീന്‍ പൗരന്മാർ

author-image
neenu thodupuzha
New Update

ഇസ്രയേല്‍: പലസ്തീന്‍ സ്വദേശിയായ 15 വയസുകാരനെ ഇസ്രയേല്‍ സേന വധിച്ചു. അഖാബത്ത് ജാബര്‍ ക്യാമ്പില്‍ ഇസ്രയേല്‍ സൈന്യം അതിക്രമിച്ചു കയറി പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.

Advertisment

തലയിലും സെഞ്ചിലും വയറിലും വെടിയേറ്റ മുഹമ്മദ് ഫയസ് ബെല്‍ഹാനാണ് കൊല്ലപ്പെട്ടത്. വെസ്റ്റ് ബാങ്കില്‍ ഇസ്രയേല്‍ നടത്തിയ വെടിവയ്പ്പില്‍ ഈ വര്‍ഷം മാത്രം 90 പലസ്തീന്‍ പൗരരാണ് കൊല്ലപ്പെട്ടത്.

വെസ്റ്റ് ബാങ്കിലെ കടന്നു കയറ്റ മേഖലയിലെ ഇസ്രയേലിന്റെ അനധികൃത പോസ്റ്റിലേക്ക് ആയിരക്കണക്കിന് ഇസ്രയേലികള്‍ മാര്‍ച്ച് നടത്താന്‍ സംരക്ഷണമൊരുക്കാനാണ് സൈന്യം ക്യാമ്പുകളില്‍ പരിശോധന നടത്തിയത്.

publive-image

മേഖലയില്‍ അധികാരം സ്ഥാപിച്ച് പാര്‍പ്പിട സമുച്ചയം നില്‍ക്കുന്നതിന് മുന്നേനാടിയായാണ് ഇസ്രയേല്‍ മന്ത്രിമാരും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെ പിസ്തീന്‍ മേഖലയിലേക്ക് മാര്‍ച്ച് നടത്തുന്നത്. 27 ഇസ്രയേല്‍ മന്ത്രിമാര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

Advertisment