New Update
ആറ്റിങ്ങല്‍: ആറ്റിങ്ങലില്‍ അശ്ലീല രീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. പാന്റീസിന് മുകളില്‍ സ്ത്രീകളുടെ ഉള്‍വസ്ത്രം ധരിച്ചെത്തിയ കാരേറ്റ് സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് നാട്ടുകാരുടെ പരാതിയില്‍ പിടികൂടിയത്.
Advertisment
പൊതു സ്ഥലത്ത് അശ്ലീല പ്രദര്‍ശനം നടത്തിയതിനാണ് പിടികൂടിയത്. ആറ്റിങ്ങല്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അര്‍ജുന്‍ സഭ്യമല്ലാതെ വസ്ത്രം ധരിച്ചെത്തിയത്.
പോലീസ് എത്തി കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രാങ്ക് വീഡിയോയുടെ ചിത്രീകരണമാണെന്നും തൊട്ടടുത്ത കാറിലിരുന്ന് സുഹൃത്ത് ഇവ ചിത്രീകരിക്കുന്നുണ്ടെന്നും അര്‍ജുന്‍ പറഞ്ഞു. ഇതോടെ സുഹൃത്തിനെയും പോലീസ് പിടികൂടി. അറസ്റ്റ് ചെയ്ത് ഇരുവരെയും സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു.