യു.എസ്: ഫ്‌ളോറിഡയിലെ ഫിലിപ്‌സ് സ്‌കൂളില്‍ ഷൂട്ടര്‍ ഡ്രില്‍ നടക്കുന്നതിനിടെ വിദ്യാര്‍ത്ഥികളോട് സ്വന്തം മരണ വാര്‍ത്തയെഴുതാന്‍ ആവശ്യപ്പെട്ട് അധ്യാപകന്‍. സൈക്കോളജി അധ്യാപകനായ ജെഫ്രി കീനാണ് കുട്ടികളോട് അവരുടെ ചരമ വാര്‍ത്ത എഴുതാന്‍ ആവശ്യപ്പെട്ടത്.
പ്ലസ് വണ്‍, പ്ലസ് ടു ക്ലാസിലെ കുട്ടികള്‍ക്കുള്ള അസൈന്റ്‌മെന്റായായിരുന്നു അധ്യാപകന്റെ ചോദ്യം. എന്നാല്‍, സംഭവത്തില്‍ പ്രതിഷേധമുയര്‍ന്നതോടെ ഷൂട്ടര്‍ ഡ്രില്ലിനെ മനഃശാസ്ത്രവുമായി ബന്ധപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്തതെന്നാണ് അധ്യാപകന്റെ ന്യായീകരണം.
24 മണിക്കൂറിനുള്ളില്‍ വിദ്യാര്‍ത്ഥികള്‍ മരിക്കുകയാണെങ്കില്‍ എങ്ങനെ അവര്‍ ലോകത്തെ കാണും, ഇന്നലത്തേതില്‍ നിന്നും വ്യത്യസ്തമായി ഇന്നവര്‍ എന്തു ചെയ്യും, ലോകത്തില്‍ പ്രധാനപ്പെട്ടത് എന്തൊക്കെയെന്ന് അറിയാനും വേണ്ടിയും, എല്ലാ സമ്മര്‍ദ്ധവും ഉപേക്ഷിച്ച് ജീവിതത്തെ പോസിറ്റീവായി കാണാന്‍ വേണ്ടി പ്രചോദിപ്പിക്കുകയുമായിരുന്നു ഇങ്ങനെയൊരു അസൈന്‍മെന്റ് ചെയ്യിച്ചതെന്ന് അധ്യാപകന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഭവത്തെത്തുടര്‍ന്ന് അധ്യാപകനെ സ്‌കൂള്‍ അധികൃതര്‍ പിരിച്ചു വിട്ടു.