മാനസീക പീഡനം, യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ചു; പ്രേരണാ കുറ്റത്തിന് ഭര്‍തൃമാതാവ് അറസ്റ്റില്‍

author-image
neenu thodupuzha
Updated On
New Update

കോന്നി: യുവതി ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍തൃ മാതാവ് പ്രേരണാക്കുറ്റത്തിന് അറസ്റ്റില്‍. ഐരവണ്‍ കുമ്മണ്ണൂര്‍ പള്ളിപ്പടിഞ്ഞാറ്റേതില്‍ ജമാലുദ്ദീന്റെ ഭാര്യ മന്‍സൂറത്തി(58)നെയാണ് അറസ്റ്റ് ചെയ്തത്.

Advertisment

publive-image

കഴിഞ്ഞ 24നാണ്  ജഹാമിന്റെ ഭാര്യ ഷംന സലി(29)മിനെ  കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ചികിത്സയില്‍ കഴിയുന്നതിനിടെ 26ന് രാവിലെ 9.30 ന് ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ച് ഷംന മരിച്ചു.

യുവതിയുടെ പിതാവ് സലിംകുട്ടിയുടെ മൊഴിപ്രകാരം അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു.

ഷംനയുടെ ആത്മഹത്യാകുറിപ്പ് കണ്ടെത്തിയതോടെയാണ് ഭര്‍തൃവീട്ടില്‍ യുവതി മാനസിക പീഡനത്തിന് വിധേയയായതായി തെളിഞ്ഞത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Advertisment